Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂര്യോദയത്തിന് കാത്തിരിപ്പ് ;നൈറ്റ് റൈഡേഴ്‌സ് വിജയം എട്ട് വിക്കറ്റിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 08:05 pm IST
in Sports

ഹൈദരാബാദ്: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹൈദരാബാദില്‍ സൂര്യനുദിച്ചില്ല. ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ട് വിക്കറ്റുകള്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. 51 റണ്‍സെടുത്ത ഇയോണ്‍ മോര്‍ഗനും 37 റണ്‍സെടുത്ത നമന്‍ ഓജയും മാത്രമാണ് മികച്ച ബാറ്റിങ് നടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 10 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കിനില്‍ക്കേ 146 റണ്‍സെടുത്ത് വിജയം നേടുകയായിരുന്നു. 60 പന്തുകളില്‍ നിന്ന് 13 ഫോറും ഒരു സിക്‌സറുമടക്കം പുറത്താകാതെ 90 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് കൊല്‍ക്കത്ത് അനായാസ വിജയം സമ്മാനിച്ചത്. റോബിന്‍ ഉത്തപ്പ 38 റണ്‍സുമെടുത്തു. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട കൊല്‍ക്കത്തയുടെ ശക്തമായ തിരിച്ചുവരവാണ് ഇന്നലെ കണ്ടത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്‌സിന് കനത്ത തിരിച്ചടിയാണ് തുടക്കം മുതല്‍ ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സായപ്പോഴേക്കും നാല് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ കൂടാരം കയറി. ശിഖര്‍ ധവാന്‍ (6), ഡേവിഡ് വാര്‍ണര്‍ (13), ഹെന്റിക്വസ് (6), ദീപക് ഹൂഡ (6) എന്നിവരാണ് പെട്ടെന്ന് മടങ്ങിയത്. ധവാനെ മോര്‍ക്കല്‍ മടക്കിയപ്പോള്‍ രണ്ട്‌പേരെ ഉമേഷ് യാദവും മടക്കി. ഹൂഡയെ പുറത്താക്കിയത് ആന്ദ്രെ റസ്സലും.

അഞ്ചാം വിക്കറ്റില്‍ ഇയോണ്‍ മോര്‍ഗനും നമന്‍ ഓജയും ചേര്‍ന്നതോടെയാണ് സണ്‍റൈസേഴ്‌സ് ഭേദപ്പെട്ട സ്‌കോറിലേക്ക് നീങ്ങിയത്. 67 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 117-ല്‍ എത്തിയപ്പോള്‍ 28 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത ഓജയെ മോര്‍ക്കലിന്റെ പന്തില്‍ പിയൂഷ് ചൗള പിടികൂടി. സ്‌കോര്‍ 128-ല്‍ എത്തിയപ്പോള്‍ ടോപ് സ്‌കോറര്‍ മോര്‍ഗനും മടങ്ങി. 43 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറുമടക്കം 51 റണ്‍സെടുത്ത മോര്‍ഗനെ ഉമേഷ് യാദവിന്റെ പന്തില്‍ ഷാക്കിബ് അല്‍ ഹസ്സന്‍ പിടികൂടി. തുടര്‍ന്ന് എട്ട് പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ആശിഷ് റെഡ്ഡിയാണ് സ്‌കോര്‍ 140 കടത്തിയത്. കൊല്‍ക്കത്തക്ക് വേണ്ടി ഉമേഷ് യാദവ് മൂന്നും മോര്‍ക്കല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

143 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച തുടക്കം ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും ഗൗതം ഗംഭീറും ചേര്‍ന്ന് നല്‍കി. 7.5 ഓവറില്‍ 50 റണ്‍സ് പിന്നിട്ടു. 12.3 ഒാവറില്‍ സ്‌കോര്‍ 92-ല്‍ എത്തിയശേഷമാണ് ഇൗ കൂട്ടുകെട്ട് പിരിഞ്ഞത്. 34 പന്തുകളില്‍ നിന്ന് 38 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ ആശിഷ് റെഡ്ഡി വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഇതിനിടെ 41 പന്തില്‍ നിന്ന് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ അര്‍ദ്ധശതകം തികച്ചു. അധികം കഴിയും മുന്നേ രണ്ടാം വിക്കറ്റും വീണു. രണ്ട് റണ്‍സെടുത്ത മുസ്താഫിസൂര്‍ റഹ്മാനെ ആന്ദ്രെ റസ്സല്‍ ബൗള്‍ഡാക്കി. പിന്നീട് മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ഗംഭീര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

News

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.