മോണ്ടി കാര്‍ലോ: രണ്ടാം സീഡ് ആന്‍ഡി മുറെ, മൂന്നാം സീഡ് റോജര്‍ ഫെഡറര്‍, എട്ടാം സീഡ് ജോ വില്‍ഫ്രഡ് സോംഗ, ഗില്ലസ് സിമോണ്‍ എന്നിവര്‍ മോണ്ടി കാര്‍ലോ മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍.
പരിക്കിനെ തുടര്‍ന്ന് ഏറെ നാളുകളായി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന സ്വിസ് ഇതിഹാസം റോജര്‍ ഫെഡര്‍ ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച ഫെഡറര്‍ രണ്ടാം റൗണ്ടില്‍ ഗില്ലര്‍മോ ഗാര്‍സിയ ലോപ്പസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തകര്‍ത്തത്. സ്കോര്‍ 6-3, 6-4. കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണിനുശേഷം കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഫെഡറര്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നത്.
ബ്രിട്ടന്റെ രണ്ടാം റാങ്കുകാരന് ആന്‍ഡി മുറെയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. പിയറി ഹുഗ്യൂസ് ഹെര്ബര്ട്ടിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മുറെ കീഴടക്കിയത്. സ്കോര്‍: 6-2, 4-6 6-3. സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് വില്‍ഫ്രഡ് സോംഗ മൂന്നാം റൗണ്ടിലെത്തിയത്. സ്കോര്‍ 7-6 (7-1), 7-6 (7-5). ഇവരെ കൂടാതെ ഗില്ലസ് സിമോണും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്. ഗ്രിഗര്‍ ദിമിത്രോവിനെ 6-4 6-3നാണ് സിമോണ്‍ കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: