Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റോയലായി ബെംഗളൂരു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2016, 06:39 pm IST
inSports

ബെംഗളൂരു: എബി ഡിവില്ലിയേഴ്‌സിനൊക്കൊണ്ടും വിരാട് കോഹ്‌ലിയെക്കൊണ്ടും തോറ്റു. ഇങ്ങനെ റണ്ണടിച്ചുകൂട്ടിയാല്‍ എതിരാളികള്‍ എന്തുചെയ്യും. വരും മത്സരങ്ങളില്‍ എതിരാളികള്‍ക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാണ് ഡിവില്ലിയേഴ്‌സിന്റെയും കോഹ്‌ലിയുടെയും ഫോം. ബുധനാഴ്ച നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളര്‍മാരാണ് ഇരുവരുടെയും ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്.

മത്സരത്തില്‍ സണ്‍റൈസേഴ്‌സ് 45 റണ്‍സിന്റെ തോല്‍വിയും ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടി. ഈ സീസണില്‍ ആദ്യമായാണ് ഒരു ടീം 200ലേറെ റണ്‍സ് നേടുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് അതിവേഗത്തില്‍ 58 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറിലൂടെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബാംഗ്ലൂര്‍ ബൗളര്‍മാര്‍ മികച്ച നിയന്ത്രണത്തോടെ പന്തെറിയുകയും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തുകയും ചെയ്തതോടെ വിജയം റോയല്‍ ചലഞ്ചേഴ്‌സിന് സ്വന്തമായി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിന്റെ (1) വിക്കറ്റ് ആദ്യം തന്നെ നഷ്ടമായി. ഭുവനേശ്വറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. സ്‌കോര്‍ ഒന്നിന് ആറ് റണ്‍സ്. ഗെയ്‌ലിന്റെ പുറത്താകല്‍ മറ്റൊരു വെടിക്കെട്ടിന് മുമ്പുള്ള ചെറിയൊരു ശാന്തത മാത്രമായിരുന്നു. രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കോഹ്‌ലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് 14.3 ഓവറില്‍ അടിച്ചുകൂട്ടിയത് 157 റണ്‍സ്.

കോഹ്‌ലി 51 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സറുമടക്കം 75 റണ്‍സും ഡിവില്ലിയേഴ്‌സ് 42 പന്തില്‍ 7 ഫോറും ആറ് സിക്‌സറുമടക്കം 82 റണ്‍സുമെടുത്തു. തുടര്‍ന്ന് എട്ട് പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളുടെ സഹായത്തോടെ 19 റണ്‍സെടുത്ത് ഷെയ്ന്‍ വാട്‌സണും 19-ാം ഓവറില്‍ വെടിക്കെട്ട് നടത്തി 10 പന്തില്‍ 35 റണ്‍സെടുത്ത് സര്‍ഫ്രാസ് ഖാനും സണ്‍റൈസേഴ്‌സ് ബൗളര്‍മാരെ തകര്‍ത്തെറിഞ്ഞു. ഭുവനേശ്വര്‍കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ അഞ്ച് ഫോറും ഒരു സിക്‌സറുമടക്കം 28 റണ്‍സാണ് സര്‍ഫ്രാസ് അടിച്ചുകൂട്ടിയത്. മുസ്താഫിസൂര്‍ റഹ്മാന്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സും നേടിയതോടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്‌കോര്‍ 227-ല്‍ എത്തിയത്.

ബംഗ്ലാദേശ് താരം മുസ്തഫിസൂര്‍ റഹ്മാനൊഴികെ ഹൈദരാബാദ് ടീമിനുവേണ്ടി പന്തെടുത്തവര്‍ക്കെല്ലാം തല്ല് കണക്കിന് കിട്ടി. കൂട്ടത്തില്‍ ഏറ്റവും കിട്ടിയത് കരണ്‍ ശര്‍മ്മക്കായിരുന്നു. നാല് ഓവറില്‍ ശര്‍മ വഴങ്ങിയത് 57 റണ്‍സാണ്. മുസ്തഫിസൂര്‍ റഹ്മാന്‍ നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടു നല്‍കി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 55 റണ്‍സ് നല്‍കി രണ്ട് വിക്കറ്റുകള്‍ േനടി.

ഡിവില്ലിയേഴ്‌സും സര്‍ഫ്രാസും നിര്‍ത്തിയേടത്തുനിന്നാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തുടങ്ങിയത്. ബെംഗളൂരു ബൗളര്‍മാരെ കടന്നാക്രമിച്ചതോടെ സ്‌കോര്‍ കുത്തനെ ഉയര്‍ന്നു. എന്നാല്‍ ശിഖര്‍ ധവാന്‍ (8), ഹെന്റിക്വസ് (19), നമന്‍ ഓജ (0), ദീപക് ഹൂഡ (6) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ ഒന്നിന് 86 എന്ന കരുത്തുറ്റ നിലയില്‍ നിന്ന് അഞ്ചിന് 101 എന്ന നിലയില്‍ തകര്‍ന്നു.

25 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറിയം 5 കൂറ്റന്‍ സിക്‌സറുമടക്കം 58 റണ്‍സെടുത്ത വാര്‍ണറെ വാട്‌സണ്‍ മില്‍ൂനെയുടെ കൈകളിലെത്തിച്ചതാണ് കളിയില്‍ വഴിത്തിരിവായത്. പിന്നീട് ഇയോണ്‍ മോര്‍ഗനും (18 പന്തില്‍ പുറത്താകാതെ 22), ആശിഷ് റെഡ്ഡി (18 പന്തില്‍ 32), കരണ്‍ ശര്‍മ്മ (17 പന്തില്‍ 26) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും കാര്യമുണ്ടായില്ല. റോയല്‍ ചലഞ്ചേഴ്‌സിന്‌വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. ഡിവില്ലിയേഴ്‌സ് മാന്‍ ഒാഫ് ദി മാച്ച്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.