Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആദ്യ ജയത്തിന് മുംബൈ; വിജയത്തുടര്‍ച്ചക്ക് നൈറ്റ് റൈഡേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 09:25 pm IST
in Sports

കൊല്‍ക്കത്ത: ഐപിഎല്‍ ഒമ്പതാം പതിപ്പിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഇന്ന് രണ്ടാം അങ്കം. എതിരാളികള്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്തെറിഞ്ഞ് വരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി 8ന് മത്സരം ആരംഭിക്കും. ഇന്ന് ആദ്യ ജയം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നതെങ്കില്‍ നൈറ്റ് റൈഡേഴ്‌സ് ലക്ഷ്യം തുടര്‍ച്ചയായ രണ്ടാം വിജയം.

ഉദ്ഘാടന മത്സരത്തില്‍ നവാഗതരായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനോടാണ് മുംബൈ ഇന്ത്യന്‍സ് കനത്ത തോല്‍വി വഴങ്ങിയത്. ഒമ്പത് വിക്കറ്റകള്‍ക്കായിരുന്നു തോല്‍വി. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ നിരുത്തരവാദപരമായ ബാറ്റിങാണ് മുംബൈക്ക് തിരിച്ചടി സമ്മാനിച്ചത്. ലെന്‍ഡല്‍ സിമണ്‍സും രോഹിത് ശര്‍മ്മയും ഹാര്‍ദിക് പാണ്ഡ്യയും ജോസ് ബട്ട്‌ലറും പൊള്ളാര്‍ഡും ശ്രേയസ് ഗോപാലുമെല്ലാം രണ്ടക്കം കടക്കാതെ പുറത്തായതാണ് കനത്ത തിരിച്ചടിയായത്.

30 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ഭജനും 22 റണ്‍സെടുത്ത അമ്പാട്ടി റായിഡുവും 12 റണ്‍സെടുത്ത വിനയ്‌കുമാറും മാത്രമാണ് ഈ മത്സരത്തില്‍ രണ്ടക്കം കടന്ന മുംബൈ ബാറ്റ്‌സ്മാന്മാര്‍. മത്സരശേഷം ഹര്‍ഭജന്‍ ടീം അംഗങ്ങള്‍ക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. അനാവശ്യധൃതിയും ഷോട്ടുകള്‍ കളിക്കുന്നതില്‍ പാളിച്ച പറ്റിയതുമാണ് തോല്‍വിക്ക് കാരണമെന്ന് ഹര്‍ഭജന്‍ പറഞ്ഞിരുന്നു.

ഈ കളിയില്‍ ബൗളര്‍മാരും തിളങ്ങിയില്ല. പൂനെയുടെ ഏക വിക്കറ്റ് വീഴ്‌ത്തിയതും ഹര്‍ഭജന്‍ തന്നെ. മക്ലനാഗന്‍, ജസ്പ്രീത് ബുംമ്‌റ, വിനയ്‌കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം നിര്‍ലോഭം റണ്‍ വഴങ്ങുകയും ചെയ്തതോടെ മുംബൈ ഇന്ത്യന്‍സിന് തോല്‍വി വഴങ്ങുകയല്ലാതെ വേറെ നിവൃത്തിയുണ്ടായില്ല. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ ഇന്നും ഇന്ത്യന്‍സിന് തിരിച്ചടി ഉറപ്പ്.

ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് നൈറ്റ് റൈഡേഴ്‌സ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിന് ഈഡന്‍ ഗാര്‍ഡിനില്‍ ഇറങ്ങുന്നത്. ഡെയര്‍ ഡെവിള്‍സിനെതിരായ കളിയില്‍ ബൗളര്‍മാരും ബാറ്റ്‌സ്മാന്മാരും മികച്ച ഫോമിലായിരുന്നു. മികച്ച രീതിയില്‍ പന്തെറിഞ്ഞ ആന്ദ്രെ റസ്സലിന്റെയും ബ്രാഡ് ഹോഗിന്റെയും ഹേസ്റ്റിങ്‌സിന്റെയും പിയൂഷ് ചൗളയുടെയും തകര്‍പ്പന്‍ ബൗളിങിന്റെ കരുത്തില്‍ ഡെയര്‍ ഡെവിള്‍സിനെ വെറും 98 റണ്‍സിലൊതുക്കിയ നൈറ്റ് റൈഡേഴ്‌സ് 14.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം

നഷ്ടപ്പെടുത്തിയായിരുന്നു വിജയം നേടിയത്. ക്യാപ്റ്റന്‍ ഗൗതം ഗംഭീറും ഓപ്പണറായ റോബിന്‍ ഉത്തപ്പയും ആദ്യ മത്സരത്തില്‍ തന്നെ ഫോമിലേക്കുയര്‍ന്നത് ഇന്നും കൊല്‍ക്കത്തയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നൈറ്റ് റൈഡേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ എന്നതും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.