Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിറ്റിക്ക് എതിരാളികള്‍ പിഎസ്ജി റയലിന് ഇന്ന് ജീവന്മരണപോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 10:20 pm IST
in Sports

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാം പാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്നും നാളെയും. ഇന്ന് റയല്‍ മാഡ്രിഡ്-വോള്‍വ്‌സ്ബര്‍ഗിനെയും മാഞ്ചസ്റ്റര്‍ സിറ്റി-പിഎസ്ജിയെയും നേരിടും. നാളെ സ്വന്തം മൈതാനത്ത് അത്‌ലറ്റികോ മാഡ്രിഡ് ബാഴ്‌സലോണയെയും ബെനഫിക്ക ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കുമായും ഏറ്റുമുട്ടും.

കഴിഞ്ഞയാഴ്ച നടന്ന ആദ്യപാദത്തില്‍ റയല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജര്‍മ്മന്‍ ക്ലബ് വോള്‍വ്‌സ്ബര്‍ഗിനോട് തകര്‍ന്നിരുന്നു. അതിനാല്‍ ഇന്ന് മികച്ച വിജയത്തില്‍ കുറഞ്ഞതൊന്നും റയലിന്റെ രക്ഷക്കെത്തില്ല. ചുരുങ്ങിയത് മൂന്ന് ഗോളുകള്‍ക്കെങ്കിലും വിജയിച്ചാലേ റയലിന് സെമിയില്‍ പ്രവേശിക്കാന്‍ കഴിയൂ. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് റയല്‍ വിജയമെങ്കില്‍ കളി അധികസമയത്തേക്കും തുടര്‍ന്ന് ഷൂട്ടൗട്ടിലേക്കും നീങ്ങും.

ഏപ്രില്‍ രണ്ടിന് ബാഴ്‌സലോണക്കെതിരായ എല്‍ ക്ലാസ്സിക്കോയില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ വോള്‍വ്‌സ്ബര്‍ഗിനെതിരായ എവേ മത്സരത്തിനിറങ്ങിയ റയലിന് അടിതെറ്റുകയായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗരെത്ത് ബെയ്‌ലും കരിം ബെന്‍സേമയും ഉള്‍പ്പെട്ട താരനിര പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നെങ്കിലും ഒരെണ്ണം പോലും ഗോളാക്കാന്‍ കഴിയാതിരുന്നതോടെയാണ് ആദ്യപാദത്തില്‍ റയലിന് കണ്ണീരോടെ മടങ്ങേണ്ടിവന്നത്.

രണ്ടാം പാദം റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ റയലിന് ഏറെ മുന്‍തൂക്കവും കളിയില്‍ ലഭിക്കും. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗില്‍ ഐബറിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തതും അവരുടെ ആത്മവിശ്വാസം കൂട്ടുന്നു.

മത്സരത്തെക്കുറിച്ച് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഏറെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്വന്തം ഗ്രൗണ്ടില്‍ മാജിക് രാത്രി ആഘോഷിക്കാന്‍ തയ്യാറെടുക്കണമെന്നാണ് ക്രിസ്റ്റിയാനോ ആരാധകരോടു പറഞ്ഞിരിക്കുന്നത്. വോള്‍വ്‌സ്ബര്‍ഗ് മികച്ച ടീമാണെങ്കിലും റയലിലെ സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും പരിശീലകര്‍ക്കുമെല്ലാം തിരിച്ചടിച്ചു സെമിയിലേക്കു മുന്നേറാമെന്ന വിശ്വാസമുണ്ടെന്ന് റോണോ പറയുന്നു.

കന്നി സെമി പ്രവേശനം ലക്ഷ്യമിട്ടാണ് വോള്‍വ്‌സ്ബര്‍ഗ് ഇറങ്ങുന്നത്. ആദ്യപാദത്തില്‍ നേടിയ രണ്ട് ഗോള്‍ വിജയം അവര്‍ക്ക് ആത്മവിശ്വാസമേകുന്നു. സ്വന്തം മൈതാനത്ത് റയല്‍ മാഡ്രിഡ് ഏറെ കരുത്തരാണെങ്കിലും പൊരുതാനുറച്ചുതന്നെയാണ് ഇന്ന് കളത്തിലെത്തുന്നത്. ആദ്യപാദത്തില്‍ റിക്കാര്‍ഡോ റോഡ്രിഗസും ആന്ദ്രെ ഷറഌം നേടിയ ഗോളുകള്‍ക്കാണ് വോള്‍വ്‌സ്ബര്‍ഗ് വിജയിച്ചത്.

മറ്റൊരു മത്സരത്തില്‍ രണ്ട് എവേ ഗോളുകളുടെ മുന്‍തൂക്കവുമായി മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് രണ്ടാം പാദത്തിന്. സ്വന്തം മൈതാനമായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ പിഎസ്ജിയുമായി കൊമ്പുകോര്‍ക്കും. ആദ്യപാദത്തില്‍ ഇരുടീമുകളും 2-2ന് സമനിലയില്‍ പിരിഞ്ഞു. എതിരാളികളുടെ തട്ടകത്തില്‍ ചെന്ന് നേടിയ രണ്ട് എവേ ഗോളുകളുടെ മുന്‍തൂക്കമാണ് ഇതിലൂടെ സിറ്റി നേടിയത്. ഇന്ന് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചാല്‍ പോലും സിറ്റി സെമിയിയിലേക്ക് മുന്നേറും.

എന്നാല്‍ ക്യാപ്റ്റന്‍ വിന്‍സന്റ് കൊംപാനിയുടെ അഭാവം സിറ്റി നിരയില്‍ നിഴലിക്കും. സെര്‍ജിയോ അഗ്യൂറോയും സമിര്‍ നസ്‌റിയുമുള്‍പ്പെട്ട താരനിരയാണ് സിറ്റിയുടെ കരുത്ത്. പിഎസ്ജി നിരയില്‍ സ്വീഡിഷ് സൂപ്പര്‍താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിനെയും ഉറഗ്വെയ്ന്‍ താരം എഡിസണ്‍ കവാനിയെയും പിടിച്ചുകെട്ടുക എന്നതാണ് സിറ്റി പ്രതിരോധത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. അര്‍ദ്ധാവസരം പോലും ഗോളാക്കാന്‍ കഴിവുള്ളവരാണ് ഇവരെന്നതിനാല്‍ ചെറിയ തെറ്റുകള്‍ക്കുപോലും സിറ്റി വളരെ വലിയ വില നല്‍കേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

New Release

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.