Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റോയലാവാന്‍ ബെംഗളൂരു; ഉദിച്ചുയരാന്‍ ഹൈദരാബാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 10:14 pm IST
in Sports

ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. താരനിബിഡമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഇന്ന് മുഖാമുഖം എത്തുന്നത്. ബെംഗളൂരുവിലെ ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ രാത്രി 8ന് പോരാട്ടത്തിന് തുടക്കം.

കഴിഞ്ഞ സീസണുകളിലെല്ലാം താരനിബിഡമായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ഇത്തവണയും സൂപ്പര്‍താരനിരയുമായാണ് കളത്തിലെത്തുന്നത്.

പ്രധാനികള്‍ ക്രിസ് ഗെയ്‌ലും വിരാട് കോഹ്‌ലിയും തന്നെ. ഒപ്പം ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് വീരന്‍ എബി ഡിവില്ലിയേഴ്‌സും ഡേവിഡ് വീസും ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സണും അണിനിരക്കുന്നു. സൂപ്പര്‍ താരങ്ങള്‍ ഒരുപിടി ഉണ്ടായിട്ടും ഐപിഎല്‍ കിരീടം അവര്‍ക്ക് ഇന്നും കിട്ടാക്കനിയാണ്. ഇത്തവണ അവരുടെ ലക്ഷ്യം കിരീടം മാത്രം. രണ്ട് തവണ ഫൈനലില്‍ കളിച്ചിട്ടും പടിക്കല്‍ കലമുടച്ചവര്‍. 2009, 11 വര്‍ഷങ്ങളിലാണ് അവര്‍ ഫൈനല്‍ കളിച്ചത്. 2009-ല്‍ ഡക്കാന്‍ ചാര്‍ജേഴ്‌സിനോടും 2011-ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും പരാജയപ്പെട്ടു.

കഴിഞ്ഞ വര്‍ഷവും 2010ലും മൂന്നാമതെത്തി. ആദ്യ സീസണ്‍ മുതല്‍ ടീമിനൊപ്പമുള്ള വിരാട് കോഹ്‌ലിയാണ് അവരുടെ സൂപ്പര്‍ താരം. 12.5 കോടി രൂപയാണ കോഹ്‌ലിയുടെ വില. ഷെയ്ന്‍ വാട്‌സനെ ഇത്തവണ സ്വന്തം പാളയത്തിലെത്തിച്ചത് 9.5 കോടിരൂപയ്‌ക്ക്. എബി ഡിവില്ലിയേഴ്‌സിനും വില 9.5 കോടി. ക്രിസ് ഗെയ്‌ലിന് 8.5 കോടിയും. വിജയ് മല്യയ്‌ക്കു പകരം മകന്‍ സിദ്ധാര്‍ത്ഥ് മല്യയാണ് പുതിയ ടീം ഡയറക്ടര്‍.

കോഹ്‌ലിയും ഗെയ്‌ലും ഡിവില്ലിയേഴ്‌സും ഒന്നിച്ചിറങ്ങുമ്പോള്‍ ഏത് ബൗളര്‍മാരുടെയും നെഞ്ചിടിപ്പ് കൂടുമെന്ന് ഉറപ്പ്. ഒപ്പം ഇന്ത്യന്‍ താരങ്ങളായ കേദാര്‍ ജാദവ്, മന്‍ദീപ് സിങ്, കെ.എല്‍. രാഹുല്‍ എന്നിവരും കത്തിക്കയറാനൊരുങ്ങുന്നു. സൂപ്പര്‍ താരങ്ങളടക്കം മുന്‍ സീസണിലെ 14 പേരെ റോയല്‍ ചലഞ്ചേഴ്‌സ് ഇത്തവണ നിലനിര്‍ത്തി. സച്ചിന്‍ ബേബി ടീമിലെ ഏക മലയാളി താരം. മികച്ചൊരു ഓള്‍ റൗണ്ടറുടെ കുറവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് വന്‍ തുക നല്‍കി വാട്‌സണെ ടീമിലെത്തിച്ചിരിക്കുന്നത്.

ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി, പര്‍വേസ് റസൂല്‍, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് വീസ് എന്നിവരാണ് ടീമിലെ മറ്റ് ഓള്‍ റൗണ്ടര്‍മാര്‍.

ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും വിന്‍ഡീസീന്റെ ലോകകപ്പ് ഹീറോ’സമുവല്‍ ബദ്‌രിയുമാണ് ബൗളിങിലെ കുന്തമുനകളെങ്കിലും ഇരുവരും പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ട്. കാലിനു പരുക്കേറ്റ് വിശ്രമത്തിലായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് ഈ സീസണില്‍ കളിക്കാനറിങ്ങില്ല.

എന്നാല്‍ ആദ്യ മത്സരം കളിക്കാനിറങ്ങുന്നതിന് മുമ്പുതന്നെ പേസ് ബൗളിങിലെ സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന് പരിക്കേറ്റത് റോയല്‍ ചലഞ്ചേഴ്‌സിന് തിരിച്ചടിയായി.

സ്റ്റാര്‍ക്കിന്റെ അഭാവത്തില്‍ ന്യൂസീലാന്‍ഡിന്റെ ആദം മില്‍നെ, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് വീസ്, ഓസ്‌ട്രേലിയയുടെ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍ എന്നിവരായിരിക്കും പേസ് നിയന്ത്രിക്കുക. ആയിരിക്കും ബൗളിങ് നയിക്കുക.

2013-ല്‍ ഐപിഎല്ലില്‍ കളിക്കാന്‍ തുടങ്ങിയ സണ്‍റൈസേഴ്‌സ് ആദ്യ സീസണില്‍ നാലാമതെത്തിയെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളില്‍ ആറാംസ്ഥാനത്താണ് എത്തിയത്. ഈ സീസണില്‍ കളിക്കു മുന്നെ അവര്‍ക്ക് തിരിച്ചടി നേരിട്ടു.

7 കോടി മുടക്കി സ്വന്തമാക്കിയ യുവരാജ് സിങ് പരിക്കിന്റെ പിടിയില്‍. ആദ്യ രണ്ടാഴ്ച യുവിക്ക് ടീമിനായി കളത്തിലിറങ്ങാന്‍ കഴിയില്ല. എങ്കിലും കരുത്തുറ്റ നിരയാണ് അവര്‍ക്കുള്ളത്. ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ടീമിന്റെ പരിശീലകന്‍ ടോം മൂഡി. വാര്‍ണര്‍ക്കൊപ്പം ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍, ഇംഗ്ലീഷ് താരം ഇയോണ്‍ മോര്‍ഗനുമാണ് ബാറ്റിങിലെ കരുത്തര്‍.

ഓള്‍ റൗണ്ടര്‍മാരില്‍ മുമ്പന്‍ ഓസീസ് താരം മോയിസസ് ഹെന്റിക്വസ്. ഒപ്പം ബെന്‍ കട്ടിങ്, ഇന്ത്യന്‍ താരം കരണ്‍ ശര്‍മ്മ, ദീപക് ഹൂഡ, ആശിഷ് റെഡ്ഡി തുടങ്ങിയവരും. വിക്കറ്റ് കീപ്പര്‍മാരായി നമാന്‍ ഓജയും ആദിത്യ താരെയും. ബൗൡങ് ഡിപ്പാര്‍ട്ട്‌മെന്റും കരുത്തുറ്റതാണ്. ന്യൂസിലാന്‍ഡ് താരം ട്രെന്റ് ബൗള്‍ട്ടിന് പുറമെ ഇന്ത്യന്‍ താരങ്ങളായ ആശിഷ് നെഹ്‌റ, ഭുവനേശ്വര്‍കുമാര്‍, ബംഗ്ലാദേശിന്റെ മുസ്താഫിസുര്‍ റഹ്മാനും അടങ്ങുന്നതാണ് പേസ് നിര. എന്നാല്‍ മികച്ചൊരു സ്പിന്നറുടെ അഭാവം ടീമില്‍ നിഴലിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഇരുവരും രണ്ട് കളികളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓരോന്നില്‍ ജയിച്ചു. ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന് സണ്‍റൈസേഴ്‌സ് വിജയിച്ചപ്പോള്‍ ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറ് വിക്കറ്റിന് ബെംഗളൂരു ജയം നേടി. ഇത്തവണ ഇരുടീമുകളും വിജയത്തോടെ തുടക്കം കുറിക്കാനാണ്. അതിനാല്‍ തന്നെ മികച്ച ഒരു പോരാട്ടമായിരിക്കും ഇന്ന് അരങ്ങേറുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

New Release

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.