രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലീല. കോട്ടയത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ഉണ്ണി.ആറിന്റെ ചെറുകഥയായ ലീലയുടെ ചലച്ചിത്രാവിഷ്കാരമാണ് ലീല. ബിജു മേനോനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലാല്‍ ജോസ് ചിത്രമായ ഏഴ് സുന്ദരരാത്രികളിലൂടെ നായികയായി വന്ന പാര്‍വതി നമ്പ്യാരാണ് നായിക. വിജയരാഘവന്, ജഗദീഷ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, സുധീര്‍ കരമന, മുത്തുമണി, പ്രിയങ്ക എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
ക്യാപിറ്റോള്‍ ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കോട്ടയം പട്ടണത്തെ പറ്റിയുള്ള ഗാനം നായകന് ബിജു മേനോന് തന്നെ ആലപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: