മലപ്പുറം: ബിഎസ്എന്‍എല്‍ റഫറണ്ടത്തില്‍ ബിടിഇയു യൂണിയനെ വിജയിപ്പിക്കണമെന്ന് പ്രവര്‍ത്തകസമിതിയോഗം ജീവനക്കാരോട് ആവശ്യപ്പെട്ടു.
ബിഎസ്എന്‍എല്‍ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനും ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥ ഉറപ്പുവരുത്തുന്നതിനും അശാസ്ത്രീയമായ വീട്ടുവാടക ഏകീകരിക്കുന്നതിനും യൂണിയന്റെ വിജയം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
വി.പ്രഭാകരന് അദ്ധ്യക്ഷത വഹിച്ചു. നാരായണദാസ്, പി.എം.പ്രേംകുമാര്‍, അനില്‍കുമാര്‍, രജനി, ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: