ക്വാലാലംപൂര്‍: സുല്‍ത്താന്‍ അസ്‌ലന്‍ ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ ജപ്പാനെ തകര്‍ത്തു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ രണ്ടെണ്ണം തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. കളിയുടെ 17-ാം മിനിറ്റില്‍ കെന്‍ജി കിറ്റാസാട്ടോയിലൂടെ ജപ്പാന്‍ ലീഡ് നേടി. എന്നാല്‍ 25-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത്സിങും 32-ാം മിനിറ്റില്‍ സര്‍ദാര്‍ സിങും ജപ്പാന്‍ വല കുലുക്കിയതോടെ വിജയം ഇന്ത്യക്കൊപ്പം.
മറ്റൊരു മത്സരത്തില്‍ പാക്കിസ്ഥാന്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കാനഡയെ തകര്‍ത്തു. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഖാദിര്‍ രണ്ടും മുഹമ്മദ് അര്‍ഷാദ് ഒരു ഗോളും നേടി.
















