ലണ്ടന്‍: സീസണില്‍ മോശം പ്രകടനം നടത്തുന്ന പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ പുതിയ പരിശീലകനായി അന്റോണിയോ കോന്റെയെ നിയമിച്ചു. നിലവില്‍ ഇറ്റാലിയന്‍ ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിക്കുന്ന 46കാരനായ കോന്റെ ചെല്‍സിയുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പിട്ടത്. മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് കോന്റെ ചെല്‍സിയുമായി കരാറിലെത്തിയത്.
ചെല്‍സിയെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും യൂറോ കപ്പ് ഫുട്‌ബോളിനുള്ള ഇറ്റാലിയന്‍ ടീമിനെ പരിശീലിപ്പിക്കുന്നതിലാണ് ഇപ്പോള്‍ തന്റെ ശ്രദ്ധയെന്നും കോന്റെ പ്രതികരിച്ചു. 1991-2004 കാലയളവില്‍ ജുവന്റസിന്റെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി അരങ്ങുവാണ കോന്റെ കരിയറിലാകെ 367 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ്. ഇറ്റാലിയന്‍ ദേശീയ ടീമിനായി 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട് അന്റോണിയോ കോന്റെ.
നിലവിലെ ലീഗ് ചാമ്പ്യന്മാരായ ചെല്‍സി ഈ സീസണിന്റെ തുടക്കത്തില്‍ അതി ദയനീയമായ പ്രകടനങ്ങളാണ് കാഴ്ചവച്ചത്.
ഇതേത്തുടര്‍ന്ന് ഡിസംബറില്‍ കോച്ചായിരുന്ന ഹോസെ മൊറീഞ്ഞോയെ പുറത്താക്കി. അതിന്‌ശേഷം ഒരു ദീര്‍ഘ കാല പരിശീലകനുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു ചെല്‍സി. തുടര്‍ന്ന് ഹിഡിങ്കിനെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു. എന്നാല്‍ ഹിഡിങ്ക് ക്ലബ്ബുമായി ദീര്‍ഘകാല കരാറില്‍ ഒപ്പുവയ്‌ക്കാന്‍ തായറായതുമില്ല. ഹിഡിങ്ക് ചെല്‍സിയുടെ ചുമതല ഏറ്റെടുത്ത ശേഷം ഇതുവരെ അവര്‍ തോല്‍വി അറിഞ്ഞിട്ടില്ല. പ്രീമിയര്‍ ലീഗില്‍ 15 മത്സരങ്ങളിലായി അപരാജിത കുതിപ്പ് നടത്തുകയാണ് ചെല്‍സി.
2011-14 വരെ ജുവന്റസിനെയും കോന്റെ പരിശീലിപ്പിച്ചിട്ടുണ്ട്. കോന്റെയുടെ പരിശീലനത്തിന്‍ കീഴില്‍ തുടര്‍ച്ചയായ മൂന്ന് ലീഗ് കിരീടങ്ങള്‍ ജുവന്റസ് സ്വന്തമാക്കി. സെസാര്‍ പ്രന്‍ഡേലിയുടെ പരിശീലകസ്ഥാനത്തുനിന്ന് മാറിയശേഷം 2014-ലാണ്‌കോന്റെ ഇറ്റാലിയന്‍ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലിയുടെ അപരാജിത കുതിപ്പിന് പിന്നിലും കോന്റെയായിരുന്നു.
















