Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘പ്രവര്‍ത്തനം പരസ്പര സഹായ സഹകരണ സംഘം പോലെ’ ക്രിക്കറ്റിനായി ബിസിസിഐ ഒന്നും ചെയ്തില്ല: സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 11:40 pm IST
in Sports

ന്യൂദല്‍ഹി: രാജ്യത്തെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്ക് ബിസിസിഐ ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി. പരസ്പര സഹായ സഹകരണ സംഘം പോലെയാണ് ബിസിസിഐ പ്രവര്‍ത്തിക്കുന്നതെന്നും കോടതി പറഞ്ഞു. ഐപിഎല്‍ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ലോധ കമ്മറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി.എസ്. താക്കൂറും ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ളയുമടങ്ങിയ ബെഞ്ചാണ് ബിസിസിഐക്കെതിരെ കടുത്ത നിരീക്ഷണങ്ങള്‍ നടത്തിയത്.

ലോധ കമ്മറ്റി റിപ്പോര്‍ട്ടിലെ എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി ബിസിസിഐ സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് കേസ് വീണ്ടും പരിഗണിച്ചത്.

ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുള്ള ഫണ്ട് വിതരണത്തില്‍ ക്രമക്കേടുണ്ടെന്നു കോടതി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായത്തിന്റെ കണക്കുകള്‍ പരിശോധിച്ച ശേഷം കോടതിയുടെ അഭിപ്രായം. 11 സംസ്ഥാനങ്ങള്‍ക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ല. ഒരു വര്‍ഷം 480 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് ബിസിസിഐ നല്‍കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏകദേശം 2,000 കോടി രൂപ നല്‍കിയിട്ടുണ്ടാകും.

നല്‍കിയ പണം കൃത്യമായാണ് വിനിയോഗിക്കുന്നതെന്ന് ബിസിസിഐ ഉറപ്പുവരുത്താറുണ്ടോയെന്നും കോടതി ചോദിച്ചു. ത്രിപുര, നാഗാലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷം നല്‍കിയ തുകയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്നും ബിസിസിഐക്ക് കോടതി നിര്‍ദേശം നല്‍കി. ഫണ്ട് വിതരണം യുക്തിക്ക് നിരക്കാത്തതും സുതാര്യതയില്ലാത്തതുമാണ്. ഇത് കൂടുതല്‍ കാര്യക്ഷമവും നീതിപൂര്‍വകവുമാക്കണം. സംസ്ഥാനങ്ങള്‍ യാചിക്കേണ്ടിവരുന്നത് ശരിയല്ല. പ്രാദേശിക ക്രിക്കറ്റ് ബോര്‍ഡിലുള്ളവരുടെ മുഖം നോക്കിയ ശേഷമാണോ പണം അനുവദിക്കുന്നതെന്നും കോടതി ചോദിച്ചു. വേണ്ടപ്പെട്ടവര്‍ക്ക് നിയന്ത്രണമില്ലാതെ ഫണ്ട് നല്‍കുന്നത് അവരെ അഴിമതിക്കാരാക്കുന്നതിനു തുല്യമെന്നും കോടതി.

ലോധ കമ്മറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കരുതെന്ന ബിസിസിഐയുടെ വാദം സുപ്രീംകോടതി നിരസിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയില്ലെന്ന് പറയരുത്. പ്രായോഗിക വിഷമതകള്‍ ചൂണ്ടിക്കാട്ടി ഒഴിവുകഴിവ് പറയരുതെന്നും കോടതി നിര്‍ദേശിച്ചു. അതിനിടെ, ലോധ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം നടപ്പാക്കിയ കാര്യങ്ങള്‍ ബിസിസിഐ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ ധരിപ്പിച്ചു. ഓംബുഡ്മാനെ നിയമിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഉയര്‍ന്ന മാനേജ്‌മെന്റ് തസ്തികയിലേക്ക് നിയമനത്തിന് നടപടി തുടങ്ങിയെന്നും വേണുഗോപാല്‍ പറഞ്ഞു.

ചില നിര്‍ദേശങ്ങള്‍ അംഗീകരിക്കുക ബുദ്ധിമുട്ടെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങളില്‍ ബിസിസിഐയുടെ വാദം കേള്‍ക്കാമെന്നും പരിശോധിക്കാമെന്നും കോടതി പറഞ്ഞു. അതിനു ശേഷം ആവശ്യമെങ്കില്‍ ഇത്തരം വിഷയങ്ങള്‍ വീണ്ടും പരിഗണിക്കാന്‍ ലോധ കമ്മറ്റിയോട് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ജനവരി നാലിനാണ് ലോധ കമ്മറ്റി സുപ്രീം കോടതിയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. 2013ലെ ഐപിഎല്‍ അഴിമതി അന്വേഷിക്കാന്‍ സുപ്രീം കോടതിയാണ് ജസ്റ്റിസ് ലോധ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം ബിസിസിഐയുടെ തലപ്പത്തു വരാന്‍ പാടില്ലെന്നതടക്കം സുപ്രധാനമായ ഒട്ടേറെ നിര്‍ദേശങ്ങളാണ് ലോധ കമ്മറ്റി സമര്‍പ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.