മട്ടന്നൂര്‍: കേരളീയ ശൈലിയിലുള്ള ചുമര്‍ചിത്രകല കേരളത്തിന്റെ താളവാദ്യത്തെപ്പോലെ ലോകത്തിലെ മറ്റു കലകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവെന്നും, ഇത് സംരക്ഷിക്കാനുള്ള ശ്രമം ശ്ലാഘനീയമാണെന്നും, ഇന്‍ടാക്കും, ഫോക്‌ലാന്റും ഈ കാര്യത്തില്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്യുന്നതെന്നും പ്രശസ്ത താളവിദഗ്ധന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ പറഞ്ഞു. 21 ദിവസത്തെ ചുമര്‍ചിത്രകലാക്യാമ്പ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പദ്മനാഭന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്‍ടാക്ക് (ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിട്ടേജ്) സ്‌റ്റേറ്റ് കണ്‍വീനറും, കൊച്ചി മുന്‍മേയറുമായ കെ.ജെ.സോഹന്‍, പ്രശസ്ത ചുമര്‍ചിത്രകലാ അധ്യാപകന്‍ കെ.ആര്‍.ബാബു, കെ.വി.ശിവരാമന്‍, വാര്‍ഡ് മെമ്പര്‍ പി.ഗീത, ഇന്‍ടാക്ക് കോ-കണ്‍വീനര്‍ അഡ്വ. പി.വി.ഹരീഷ്, ഫോക്‌ലാന്റ് ചെയര്‍മാന്‍ ഡോ.വി.ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രദീഷ് കുമാര്‍.എം, നിജേഷ്.കെ, ശബരീശന്‍.കെ.ടി, രഞ്ജിത്ത് പി.അരയില്‍, പുരുഷോത്തമന്‍. എ.കെ എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ അനീഷ, രജിത, സുനിത, സതീശന്‍, സുരേശന്‍, സിമി എന്നിവരാണ് 21 ദിവസം നീണ്ടുനില്‍ക്കുന്ന ചുമര്‍ചിത്രകലാശില്‍പ്പശാലയില്‍ പങ്കെടുത്തത്. പ്രകൃതിദത്ത ചായം നിര്‍മ്മാണവും, ചുമര്‍ചിത്രവും ഇത്രയും വിപുലമായ തോതില്‍ നടത്തിയ മലബാറിലെ ആദ്യത്തെ ശില്‍പ്പശാലയാണിത്. 1350 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലാണ് വല്ലാര്‍ക്കുളങ്ങര ഭഗവതി കോട്ടത്തില്‍ ചുമര്‍ചിത്രം ആലേഖനം ചെയ്തത്. മാര്‍ച്ച് 15ന് പ്രസിദ്ധ ചിത്രകലാചരിത്ര അധ്യാപകന്‍ കെ.കെ.മാരാരാണ് ശില്‍പശാല ഉദ്ഘാടനം ചെയ്തത്. നൂറ്കണക്കിനാളുകള്‍ ശില്‍പശാല സന്ദര്‍ശിച്ചിട്ടുണ്ട്. തെയ്യം രൂപത്തിന് പുറമേ പരമ്പരാഗത ചുമര്‍ചിത്രശൈലിയിലുള്ള പക്ഷിമാല, മഷിപ്പൂവ്, വീരാളി, വ്യാളീമുഖം, ദ്വാരകാളികള്‍ എന്നീ ചുമര്‍ചിത്രങ്ങള്‍ക്ക് പുറമേ ദാരുശില്‍പങ്ങളായ കിംപുരുഷന്‍, തെയ്യരൂപങ്ങള്‍എന്നിവയാണ് ചുമരില്‍ ആലേഖനം ചെയ്തത്.
















