കുറവിലങ്ങാട്: എംസിറോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് ഇടയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മാലിന്യംനിറഞ്ഞ ലോറി കുറവിലങ്ങാട്‌പൊലീസിന് പുലിവാലായി. കാണക്കാരിപഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട കാളികാവ് പള്ളിക്ക് സമീപമുള്ള ചെട്ടിയാത്ത് വളവില്‍നിന്നും തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാര്‍ മാലിന്യവണ്ടിപിടികൂടി പൊലീസിന് കൈമാറിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കൊട്ടാരക്കര കുത്തിയാട്ടുവിള രാജു (37) നെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടയച്ചു. എന്നാല്‍ ലോറിയലെദുര്‍ഗന്ധം വമിക്കുന്നമാലിന്യം എന്തുചെയ്യുമെന്നറിയതെ കുഴങ്ങിയ പൊലീസ് മാലിന്യം കുഴിവെട്ടിമൂടാന്‍ ആവശ്യപ്പെട്ട് ചൊവ്വാഴ്ച കാണക്കാരി പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനല്‍കി. എന്നാല്‍ മാലിന്യം നീക്കംചെയ്യേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നും മാലിന്യം ലോറിയിലെത്തിച്ചവരെ വിളിച്ചുവരുത്തി പരിഹാരംകാണേണ്ടതാണെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധിക്യതര്‍ പൊലീസിന് മറുപടിനല്‍കിയതോടെ പ്രശ്‌നംവഷളായി. കുറവിലങ്ങാട് പൊലീസ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയല്‍നിന്നും മാലിന്യം ഒഴുകിയിറങ്ങി ദുര്‍ഗന്ധം വമിച്ചതോടെ പൊലീസുകാരും സമീപവാസികളും ദുരിതത്തിലായി. ഇതിനിടെ പഞ്ചായത്ത് അധികൃതര്‍ പരാതിയുമായി ജില്ലാകലക്ടറെ സമീപിച്ചതോടെ പൊലീസ് രാത്രിവൈകിയും പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുകയാണ്. കോട്ടയം മാര്‍ക്കറ്റിലെ മാലിന്യങ്ങളും ഹോട്ടല്‍ വേസ്റ്റുമടക്കം സംസ്‌ക്കരിക്കുന്നതിനായി പാലക്കാട്ടേക്ക് കൊണ്ടുപോകുന്നവഴി വാഹനത്തിന്റെ ടയര്‍പഞ്ചറായി വഴിയില്‍ കിടക്കാനിടായക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്ന് പിടിയിലായവര്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് കാളികാവ്ഭാഗത്ത് വലിയതോതില്‍ കോഴിവെയ്‌സ്റ്റ് നിക്ഷേപിച്ചതിനേത്തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് മാലിന്യമിട്ട പ്രദേശംമണ്ണടിച്ച് നികത്തുകയായിരുന്നു.
















