Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുണൈറ്റഡിനും വിജയം: കിരീടം ലക്ഷ്യമാക്കി ലീസസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 01:50 am IST
in Sports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കാനുറച്ച് കുതിക്കുന്ന ലീസസ്റ്റര്‍ സിറ്റിക്ക് വീണ്ടും ഒരു ഗോള്‍ വിജയം. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് അവര്‍ 1-0ന്റെ വിജയം സ്വന്തമാക്കിയത്. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ സതാംപ്ടനോടായിരുന്നു ലീസസ്റ്റര്‍ വിജയം നേടിയത്. കളിയുടെ 38-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വെസ് മോര്‍ഗനാണ് ലീസസ്റ്റിന്റെ വിജയഗോള്‍ നേടിയത്. ക്രിസ്റ്റിയന്‍ ഫുക്ക്‌സിന്റെ ക്രോസാണ് മോര്‍ഗന്‍ വലയിലേക്ക് തിരിച്ചുവിട്ടത്. 11 മാസങ്ങള്‍ക്കിടെ ക്യാപ്റ്റന്‍ മോര്‍ഗന്റെ ആദ്യ ഗോളും.

വിജയത്തോടെ ലീസസ്റ്റര്‍ കിരീടത്തിലേക്കു ഒരു പടി കൂടി അടുത്തു. ആറ് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ഒന്നാം സ്ഥാനത്തുള്ള ലീസസ്റ്ററിന് ഏഴ് പോയിന്റിന്റെ ലീഡാണുള്ളത്. ലീസസ്റ്റര്‍ 32 കളികളില്‍ നിന്ന് 69 പോയിന്റ് സ്വന്തമാക്കിയപ്പോള്‍ രണ്ടാമതുള്ള ടോട്ടനത്തിന് അത്രയും മത്സരങ്ങളില്‍ നിന്ന് 62 പോയിന്റാണുള്ളത്.

വാശിയേറിയ പോരാട്ടമാണ് ഇരുടീകളും കാഴ്ചവെച്ചതെങ്കിലും പന്തടക്കത്തില്‍ നേരിയ മുന്‍തുക്കം സതാംപ്ടണായിരുന്നു. സതാംപ്ടണ്‍ താരങ്ങള്‍ 54 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയെങ്കിലും ആകെ 10 ഷോട്ടുകളാണ് പായിക്കാന്‍ കഴിഞ്ഞത്. ഇതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് രെണ്ടണ്ണം മാത്രം. എന്നാല്‍ രണ്ട് തവണയും ലീസസ്റ്റര്‍ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. അതേസമയം ലീസസ്റ്റര്‍ പായിച്ച 11 ഷോട്ടുകളില്‍ നാലെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി.

35-ാം മിനിറ്റില്‍ സതാംപ്ടണ് മികച്ച അവസരംലഭിച്ചെങ്കിലും ജോസ് ഫോന്റെയുടെ ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ട് ലീസസ്റ്റര്‍ ഗോളി കോര്‍ണറിന് വഴങ്ങി കുത്തിയകറ്റി.

മൂന്നുമിനിറ്റിനുശേഷം ലീസസ്റ്റര്‍ ലീഡ് നേടുകയും ചെയ്തു. ഇതോടെ ആദ്യപകുതിയില്‍ ലീസസ്റ്റര്‍ 1-0ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 71-ാം മിനിറ്റില്‍ ഡാനി സിംപ്‌സന്റെ ഷോട്ട് സതാംപ്ടണ്‍ ഗോള്‍കീപ്പര്‍ ഫ്രേസര്‍ ഫോസ്റ്റര്‍ രക്ഷപ്പെടുത്തി. ഇംഗ്ലണ്ട് ദേശീയ ടീമിനായി രണ്ടു ഗോളടിച്ച് തിരിച്ചെത്തിയ ജയ്‌മി വാര്‍ഡി സതാംപ്ടണ്‍ ബോക്‌സില്‍ ശല്യക്കാരനായെങ്കിലും ഗോളടിക്കാനായില്ല. തുടര്‍ന്ന് സമനില ഗോളിനായി സതാംപ്ടണ്‍ പൊരുതിയെങ്കിലും മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചയും കൃത്യതയുമുണ്ടായിരുന്നില്ല.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എകപക്ഷീയമായ ഒരു ഗോളിന് എവര്‍ട്ടണെ കീഴടക്കി. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ 54-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍ നേടിയ ഏക ഗോളിനാണ് യുണൈറ്റഡ് വിജയം കണ്ടത്. ഒരു ഗോള്‍ നേടിയതോടെ സ്വന്തം ഗ്രൗണ്ടില്‍ 1000 ഗോളുകള്‍ നേടുന്ന ആദ്യ ടീമെന്ന ബഹുമതിയും മാഞ്ചസ്റ്റര്‍ സ്വന്തമാക്കി.

വിജയത്തോടെ 31 കളികളില്‍ നിന്ന് 53 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും ഗംഭീര വിജയം സ്വന്തമാക്കി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡിനെയും സിറ്റി എവേ മത്സരത്തില്‍ 4-0ന് ബേണ്‍മൗത്തിനെയും പരാജയപ്പെടുത്തി.

ലിവര്‍പൂള്‍-ടോട്ടനം പോരാട്ടം 1-1ന് സമനിലയിലും പിരിഞ്ഞു. 31 കളികളില്‍ നിന്ന് 58 പോയിന്റുമായി ആഴ്‌സണല്‍ മൂന്നാമതും 54 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തും തുടരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.