ചേര്‍ത്തല: അര്‍ത്തുങ്കലില്‍ കാറ്റിലും തിരയിലും പെട്ട് വള്ളവും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു. ഫിഷ്‌ലാന്റ് സെന്ററിന് സമീപം നങ്കൂരമിട്ടിരുന്ന പള്ളിപ്പറമ്പില്‍ ഔസേഫിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് തകര്‍ന്നത്. എന്‍ജിനും മത്സ്യ ബന്ധന വലകള്‍ക്കും നാശം നേരിട്ടു. രണ്ടര ലക്ഷം രൂപയുടെ നഷ്ടമുായതായി കണക്കാക്കുന്നു.
വര്‍ഷങ്ങളായി ഇത്തരത്തില്‍ നിരവധി മത്സ്യബന്ധന ഉപകരണങ്ങള്‍ തകര്‍ന്നിട്ടും ഫിഷറീസ് വകുപ്പ് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഹാര്‍ബര്‍ ഇല്ലാത്തതാണ് ഇതിന് കാരണമെന്നും കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജില്ലാകമ്മിറ്റി യോഗം ആരോപിച്ചു. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും അര്‍ത്തുങ്കല്‍ ഹാര്‍ബറിന്റെ പണി ഉടന്‍പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
















