വണ്ടൂര്‍: സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി നയിക്കുന്ന ശ്രീരാമനവമി രഥയാത്രക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി.
കോഴിക്കോട് ജില്ലയിലെ കാരാട് നിന്നും ഭാരവാഹികള്‍ രഥയാത്രയെ സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് അരീക്കോട്, വണ്ടൂര്‍, പാണ്ടിക്കാട്, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. വൈകിട്ട് മേലാറ്റൂര്‍ അയ്യപ്പക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ഹിന്ദുമഹാസമ്മേളനത്തില്‍ പുന്നപ്പാല ശങ്കരാശ്രമം മഠാധിപതി സ്വാമി പരമാനന്ദപുരി ദീപപ്രോജ്ജ്വലനം നടത്തി. രഥയാത്രയുടെ ജനറല്‍ കണ്‍വീനര്‍ സ്വാമി സത്യാനന്ദതീര്‍ത്ഥപാദാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തോട്ടുവാടി അപ്പുകുട്ടന്‍, എ.ടി.വേണുഗോപാല്‍ രാജ, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍, ദിനേശന്‍ നമ്പൂതിരി, മേലാറ്റൂര്‍ രാധാകൃഷ്ണന്‍, മോഹനന്‍ മംഗലത്തൊടി, ഗംഗാധരന്‍ കളരിക്കല്‍, പാമ്പലത്ത് ചന്ദ്രന്‍, എ.പി.കേശവന്‍ ആശാരി, പി.കെ.മധുസൂദനന്‍, സുധീര്‍ മാസ്റ്റര്‍, കെ.മോഹന്‍ദാസ്, ശ്രീനാഥ് എമ്പ്രാന്തിരി, വിജയകുമാരി എന്നിവര്‍ സംസാരിച്ചു.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാമി സത്യാനന്ദ സരസ്വതി തുടങ്ങിവെച്ചതാണ് ശ്രീരാമനവമി രഥയാത്ര. കഴിഞ്ഞ മാസം 28ന് കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച യാത്ര നിരവധി കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയണ് ജില്ലയിലെ ത്തിയത്.
















