Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസിന്റെ പാപ്പരത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 08:48 pm IST
in Vicharam

രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ആസാമിലെ 65 സീറ്റിലേക്കും അഞ്ച് ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ 18 മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് പോവുകയാണ്. ആസാമിനെക്കുറിച്ചുള്ള സര്‍വ്വെ റിപ്പോര്‍ട്ടുകളെല്ലാം ബിജെപിക്ക് അനുകൂല സാഹചര്യമെന്നാണ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം.

തോല്‍ക്കാന്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഒരുമിച്ച് വോട്ടുചോദിക്കുന്ന വിചിത്ര കാഴ്ചയാണ് പശ്ചിമബംഗാളിലുള്ളത് പ്രാദേശിക നേതാക്കള്‍ മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ രാഹുല്‍ പശ്ചിമബംഗാളിലെത്തി സിപിഎമ്മുമായി വേദി പങ്കിട്ടു. സിപിഎമ്മിനുവേണ്ടി അരയും തലയും മുറുക്കി വോട്ടുപിടിക്കാന്‍ ഇറങ്ങണമെന്ന് അണികളോട് ആഹ്വാനം ചെയ്തിരിക്കുകയുമാണ്. മമതാ ബാനര്‍ജിയെ അധികാരത്തില്‍ നിന്ന് ഇറക്കിവിടാനാണത്രേ ഈ അവിഹിത സഖ്യവും വോട്ടഭ്യര്‍ത്ഥനയും. അഞ്ചുവര്‍ഷം മുന്‍പ് കോണ്‍ഗ്രസ് പിപിഎമ്മിനെ തോല്‍പ്പിക്കാനാണ് വോട്ടുചോദിച്ചത്.

മമതാ ബാനര്‍ജിയെ അധികാരത്തിലെത്തിക്കണമെന്നാണ് അന്ന് ആവശ്യപ്പെട്ടത്. മൂന്നരപ്പതിറ്റാണ്ട് പശ്ചിമബംഗാളില്‍ ഭരണം നടത്തിയ സിപിഎം ജനങ്ങളെ വഞ്ചിച്ചുവെന്നായിരുന്നു അന്നത്തെ ആക്ഷേപം. ഭാരതത്തില്‍ വികസനമെന്തെന്നറിയാത്ത സംസ്ഥാനമായി പശ്ചിമബംഗാളിനെ മാറ്റിയത് സിപി.എമ്മാണ്. വ്യവസായങ്ങളില്ല, കൃഷിയില്ല, പണിയില്ല. എന്നാല്‍ പട്ടിണി വേണ്ടത്ര ഉണ്ടുതാനും.

തൊഴിലന്വേഷിച്ച് കേരളത്തിലെത്തുന്ന ബംഗാളികളുടെ വര്‍ധിച്ച കണക്കുതന്നെ ഭരണ പരാജയത്തിന്റെ നേര്‍ക്കാഴ്ചയാണ്. കേരളത്തില്‍ ഇന്നുള്ള 40 ലക്ഷത്തില്‍ പരം അന്യസംസ്ഥാന തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും ബാംഗാളില്‍ നിന്നുള്ളവരാണ്. 35 വര്‍ഷത്തെ സിപിഎം ഭരണത്തിന്റെ ബാക്കിപത്രമാണത്. കുത്തും കൊലയും കവര്‍ച്ചയുമെല്ലാമാണ് സിപിഎം ഭരണം പശ്ചിമബംഗാളിന് ഉണ്ടാക്കിയ നേട്ടം. അതിന്റെ ആവര്‍ത്തനമാണ് മമതാബാനര്‍ജിയുടേതെന്നതില്‍ തര്‍ക്കമില്ല.

സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ അഞ്ചുവര്‍ഷം മുമ്പ് മമതയോടപ്പം നിന്ന കോണ്‍ഗ്രസിന്റെ ഗതികേടാണ് ഈ തെരഞ്ഞെടുപ്പില്‍ കാണുന്നത്. സിപിഎമ്മിന്റെ ഭരണം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും രാഹുലും യഥാര്‍ത്ഥത്തില്‍ തുടരുന്നത് പാപ്പരത്തമാണ്. ജനങ്ങളെ മാത്രമല്ല അണികളെയും നിര്‍ലജ്ജം വഞ്ചിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്. പുറത്ത് സഖ്യമില്ലെന്ന് പ്രഖ്യാപിക്കുകയും പശ്ചിമംബാളില്‍ പരസ്യമായി സഖ്യത്തിന് വോട്ടഭ്യര്‍ത്ഥിക്കുകയുമാണ് ചെയ്യുന്നത്. മാപ്പര്‍ഹിക്കാത്ത തെറ്റാണ് തങ്ങള്‍ ചെയ്യുന്നതെന്നതുകൊണ്ടാണല്ലോ ബംഗാളിന് പുറത്ത് സഖ്യവാര്‍ത്ത നിഷേധിക്കുന്നത്.

ചുണയുണ്ടെങ്കില്‍ രാജ്യമാകെ ബംഗാള്‍ നയം നടപ്പാക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വവും മാര്‍ക്‌സിസ്റ്റ് നേതൃത്വവും ചെയ്യേണ്ടത്. അവിഹിതവും അനാശാസ്യവും അഴിമതിയുമെല്ലാം ഇരുകക്ഷികള്‍ക്കും സമാനതയാണ് നല്‍കുന്നത്. കേന്ദ്രത്തിലെ കോണ്‍ഗ്രസും കേരളത്തിലെ കണ്‍ഗ്രസും അഴിമതിക്കാര്യത്തില്‍ മത്സരത്തിലായിരുന്നല്ലോ. അതിനെതിരെ ശക്തമായി തിരിയാന്‍ കഴിയാത്ത പ്രതിപക്ഷത്തെയാണ് കേരളം അഞ്ചുവര്‍ഷമായി കണ്ടുവരുന്നത്.

സിപിഎമ്മിന് സ്വാധീനമുള്ള രണ്ട് സംസ്ഥാനങ്ങളിലൊന്നാണല്ലോ പശ്ചിമബംഗാള്‍.

രണ്ടാമത്തേത് കേരളവും. ബംഗാളില്‍ ഒരു നയം കേരളത്തില്‍ മറ്റൊരു നയം എന്നത് മര്യാദയില്ലായ്‌മയാണ്. ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട കോണ്‍ഗ്രസും തൊണ്ണൂറ് കഴിഞ്ഞ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ദേശീയ പാര്‍ട്ടികളാണ്. സിപിഎം ഈ തെരഞ്ഞെടുപ്പോടെ ദേശീയകക്ഷി എന്ന പദവിയില്‍ നിന്നും പുറന്തള്ളപ്പെടാന്‍ പോവുകയാണെന്ന സത്യം വിസ്മരിക്കുന്നില്ല. അതുവരെയെങ്കിലും ദേശീയ കക്ഷിക്ക് അനിവാര്യമായി ഉണ്ടാകേണ്ട ദേശീയ കാഴ്ചപ്പാട് വേണ്ടതല്ലേ. കോണ്‍ഗ്രസിനെപ്പോലെ തന്നെ അവര്‍ക്കും കാഴ്ചപ്പാട് നഷ്ടപ്പെടുകയാണ്.

കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും നയിക്കുന്ന മുന്നണികള്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇടയ്‌ക്ക് കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാരം തിരിച്ചുപിടിക്കാന്‍ അവസരം ഒരുക്കിയ സിപിഎമ്മിന്റെ നാണംകെട്ട രാഷ്‌ട്രീയം വിസ്മരിക്കുന്നില്ല. പത്തുവര്‍ഷം കോണ്‍ഗ്രസ് നയിച്ച ഭരണം രാജ്യത്തെ എവിടെ കൊണ്ടുചെന്നെത്തിച്ചുവെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് വോട്ടുചോദിക്കാന്‍ മുതിരുമ്പോള്‍ ഇരുകൂട്ടരുടെയും തൊലിക്കട്ടി സമ്മതിക്കുക തന്നെ വേണം.

മുങ്ങിച്ചാകാന്‍ പോകുന്ന കോണ്‍ഗ്രസാണ് പശ്ചിമബംഗാളിലുള്ളതെന്ന് സമ്മതിക്കാം. എന്നാലും സിപിഎമ്മിന് വോട്ടുചോദിക്കാന്‍ തയ്യാറാകുന്നതിനെ എന്തുപറഞ്ഞ് വിശേഷിപ്പിക്കണം! പട്ടിണിയാണെന്ന് കരുതി ആരെങ്കിലും പട്ടിയിറച്ചി തിന്നാറുണ്ടോ? കേരളത്തില്‍ കടിച്ചുകീറാന്‍ ഒരുങ്ങിയിറങ്ങിയ നേതാക്കളോട് അണികള്‍ ഉന്നയിക്കേണ്ട ചോദ്യമാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.