കൂട്ടിക്കല്‍: സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ 1983-84, 1984-85 വര്‍ഷത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുപ്പത് വര്‍ഷത്തിന് ശേഷം ഒത്ത് കൂടിയപ്പോള്‍ ജീവിതാനുഭവത്തിന്റെ വേറിട്ടകാഴ്‌ച്ചയായിരുന്നു അവര്‍ക്ക് സമ്മാനിച്ചത്. ഈ അപൂര്‍വസംഗമത്തിന് സാക്ഷികളാവാന്‍ അക്കാലത്തെ ഗുരുക്കന്മാരെത്തിയത് പഴയക്കാല ഓര്‍മപുതുക്കലിന്റെ തൊട്ടുണര്‍ത്തലായി.
കുറുമ്പുകളാല്‍ അദ്ധ്യാപകരുടെ ശകാരങ്ങളേറ്റുവാങ്ങിയ ആ പഴയ കുട്ടികള്‍ അറിവിന്റെ സരസ്വതി ക്ഷേത്രത്തിലേക്ക് സകുടുംബത്തോടെയാണ് അവര്‍ എത്തിച്ചേര്‍ന്നത്. മുപ്പത് വര്‍ഷം മുന്‍പ് പഠിപ്പിച്ചിരുന്ന മുപ്പത് അധ്യാപകരും എത്തിയപ്പോള്‍ സംഗമം ഗുരുശിഷ്യ ബന്ധത്തിന്റ മഹിമ വിളിച്ചോതുന്നതായിരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് ചേക്കേറിയ ആ പഴയകാല സഹപാഠികള്‍ ഇന്നും അദ്ധ്യാപകരുടെ മുന്നില്‍ ചെറുകുട്ടികളായി മാറി. സംഗമത്തോടനുബന്ധിച്ച് ഗുരുനാഥന്മാരെ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു.
കൂട്ടായ്‌മ പ്രസിഡന്റ് ഇ.പി ഷാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു, സ്‌കൂള്‍ മാനേജര്‍ ഫാ.ഏബ്രഹാം കുപ്പപ്പുഴയ്‌ക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. മുന്‍ അദ്ധ്യാപകന്‍ വി.എം ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഹെഡ്മാസ്റ്റര്‍ ജോര്‍ജ് ജോസഫ്, പി.എം ഫിറോസ്, ബേബി കെ.ജോസഫ്, സി.എസ് സാജ്കുമാര്‍, ആഗ്നസ് ശാലിനി പി.ജോര്‍ജ്, എം.എന്‍ രാധാകൃഷണന്‍, എം.ജി പ്രദീപ്കുമാര്‍, പി.കെ പ്രസാദ്, കെ.വി ബൈജു, വി.പി ലിജു, സൈരാ ബീഗം, ആന്‍സി നിസാര്‍, ഗീത ഹരി എന്നിവര്‍ പ്രസംഗിച്ചു.
















