കടുത്തുരുത്തി: കുറവിലങ്ങാട് വെമ്പള്ളി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മോഷണം നടത്തിയ സംഘാംഗങ്ങള്‍ പോലീസ് പിടിയില്‍. വേളൂര്‍ സ്വദേശി തരുണ്‍(23), തിരുവാതുക്കല്‍ സ്വദേശി ബിജു(23)എന്നിവരുള്‍പ്പെടുന്ന ആറോളം പേരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച്ചാ സംഘത്തെ കടുത്തുരുത്തി സിഐ, എസ്‌ഐ, കുറവിലങ്ങാട് എസ്‌ഐ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍വച്ചാണ് പ്രതികളെ പിടികൂടിയത്. പ്രധാന പ്രതി അരുണ്‍ഗോപന് വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്. വെമ്പള്ളി കുരിശുംമൂട്ടില്‍ സ്വകാര്യബാങ്കിലേക്കെത്തിച്ച അരലക്ഷം രൂപയാണ് സംഘം കവര്‍ന്നത്.
















