കൊല്‍ക്കത്ത: വനിതകളിലെ ലോക കിരീടത്തിനായി നാലാം വട്ടവും ഓസ്‌ട്രേലിയ കച്ചമുറുക്കുമ്പോള്‍, ആദ്യ കിരീടമെന്ന ലക്ഷ്യത്തിലേക്ക് ഒരു ജയം മാത്രം അകലെയാണ് വെസ്റ്റിന്‍ഡീസ്. വനിതാ ക്രിക്കറ്റിലെ മികച്ച സംഘമാണ് മെഗ് ലാന്നിങ്ങിന്റെ നേതൃത്വത്തിലെത്തുന്ന ഓസ്‌ട്രേലിയ. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനത്തോടെയാണ് ഓസ്‌ട്രേലിയ നാലാം ഫൈനല്‍ ഉറപ്പിച്ചത്.
മെഗ് ലാന്നിങ്ങിന്റെ നേതൃത്വമാണ് ഓസ്‌ട്രേലിയയുടെ കരുത്ത്. അലീസ ഹീലി, എലിസ് പെറി തുടങ്ങിയ മികച്ച താരങ്ങള്‍ ഓസീസിനുണ്ട്.
സ്റ്റെഫാനി ടെയ്‌ലര്‍ നേതൃത്വം നല്‍കുന്ന വിന്‍ഡീസ് ടീമിലും പ്രതിഭകളുണ്ട്. ട്വന്റി20 വിക്കറ്റ് വേട്ടയില്‍ 100 തികച്ച ആദ്യ ബൗളറെന്ന ബഹുമതിയുള്ള ഓഫ് സ്പിന്നര്‍ അനീസ മുഹമ്മദ്, മധ്യനിര ബാറ്റ്‌സ്മാന്‍ ബ്രിട്‌നി കൂപ്പര്‍, ദീനേന്ദ്ര ഡോടിന്‍ തുടങ്ങിയവരും ടീമിന്റെ കരുത്ത്. കൂപ്പറും സ്പിന്നര്‍മാരുമാണ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ കിവികള്‍ക്ക് ജയം സമ്മാനിച്ചത്.
















