മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി ബല്‍റാം മട്ടന്നൂര്‍ സംവിധാനം നിര്‍വഹിച്ച്, സമസ്ത മലയാളി ചലച്ചിത്ര പരിഷത് നിര്‍മിക്കുന്ന രമണം സിനിമയുടെ പ്രചരണഗാനം യൂടൂബില്‍ റിലീസ് ചെയ്തു. ൃലാമിമാ എന്ന് ടൈപ്പ് ചെയ്താല്‍ കേള്‍ക്കാന്‍ സാധിക്കും. ഈ സിനിമയുടെ നിര്‍മാണച്ചെലവ് കണ്ടെത്തുന്നത് സംവിധായകന്റെ തന്നെ പുസ്തകങ്ങള്‍ വില്പന നടത്തിക്കൊണ്ടാണ് എന്ന പ്രത്യേകതയുമുണ്ട്. 9 പുസ്തകങ്ങളടങ്ങുന്ന സെറ്റിന് 2000 രൂപയാണ് വില. പുസ്തകവില്പനയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ യുവതാരമായിരിക്കും ചങ്ങമ്പുഴയായി അഭിനയിക്കുക. പുസ്തകവില്പനയുടെ അടുത്ത ഘട്ടത്തില്‍ യുവതാരത്തെ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: