തമിഴ്നാട്ടിലെ വലിയൊരു സാമൂഹ്യ പ്രശ്നമാണ്, തുടര്‍ പരമ്പരയായി അരങ്ങേറുന്ന നവദമ്പതികളുടെ ആത്മഹത്യ. രാഷ്ട്രീയപ്രമുഖര്‍ പോലും ഇടപെട്ടിട്ടും ശമനം കാണാത്ത ഈ വിപത്തിനെതിരെ വിരല്‍ ചൂണ്ടുകയാണ് ‘നനയാതെ മഴയെ’ എന്ന സിനിമ. കോയമ്പത്തൂര്‍ സ്വദേശിയായ മഹേന്ദ്രഗണപതി, കഥ, തിരക്കഥ, സംഭാഷണം , സംവിധാനം നിര്‍വ്വഹിക്കുന്ന ഈ സിനിമ ഷിമോഗ സിനിമ ഏപ്രില്‍ മാസം തീയേറ്ററിലെത്തിക്കും. മലയാളികളായ, അരുണ്‍ പത്മനാഭന്, വൈദേഹി എന്നിവരാണ് നായികാനായകന്മാരായി വേഷമിടുന്നത്. അനു മോഹന്‍, ശങ്കര്‍, ഗാനബാല എന്നിവരും അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: