Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ലഡാക്കിലെ മഞ്ഞുമനുഷ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 06:46 pm IST
inVaradyam

തണുത്തുറഞ്ഞ ഹിമാലയന്‍ പ്രദേശമാണ് ലഡാക്ക്. കടുത്ത ശൈത്യവും കൊടുംമഞ്ഞും മഞ്ഞണിഞ്ഞ കൊടുമുടികളുമാണ് എവിടെയും. ലഡാക്കിനെ അറിയാന്‍ വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രിയം. പക്ഷേ കൃഷീവലന്മാരായ നാട്ടുംപുറത്തുകാരുടെ സ്ഥിതി വളരെ ദയനീയം. തുള്ളിവെള്ളമില്ല കൃഷിയിറക്കാന്‍. കാരണം കാലാവസ്ഥാ മാറ്റം. കൃഷിയിറക്കേണ്ട നാളുകളില്‍ വെള്ളം കണികാണാനില്ല. അതുകഴിഞ്ഞാലോ ആവശ്യത്തിലേറെ ജലം. ഹിമാനികള്‍ ഉരുകിയൊലിക്കുന്നതപ്പോള്‍ മാത്രം.

വറ്റിവരണ്ട ആ തരിശുഭൂമികളില്‍ രക്ഷാദൂതനെപ്പോലെ ഒരു യുവാവ് അവതരിച്ചു. സോനം വാങ്ചുക്ക്. കാലേകൂട്ടി വെള്ളമെത്തിച്ച് ഗ്രാമങ്ങളില്‍ മഞ്ഞ് സ്തൂപങ്ങള്‍ നിര്‍മിക്കുക. കൃഷിക്കാലത്ത് അവ ഉരുക്കി വെള്ളം നല്‍കുക. അതായിരുന്നു സോനം വാങ്ചുക്കിന്റെ വിജയമന്ത്രം.

ലഡാക്കിന്റെ തലസ്ഥാനമായ ലേയില്‍ നിന്നും പത്ത് കിലോമീറ്ററകലെ സ്ഥിതിചെയ്യുന്ന പിയാംഗ് ഗ്രാമമായിരുന്നു സോനത്തിന്റെ പരീക്ഷണഭൂമി. അവിടെ അരുവികളും വയലുകളും വര്‍ഷങ്ങളായി തരിശുകിടക്കുകയാണ്. കര്‍ഷകര്‍ പട്ടിണിയിലും. അങ്ങുദൂരെ ആകാശം മുട്ടിനില്‍ക്കുന്ന കൊടുമുടികളിലെ ഹിമാനികളില്‍ ജലം ഉറഞ്ഞുകിടക്കുന്നു. അവ ഉരുകണമെങ്കില്‍ വേനല്‍ക്കാലമെത്തണം.

പക്ഷേ, കൃഷിയിറക്കേണ്ടത് വസന്തത്തില്‍. പണ്ട് ചിയാംഗ് നോര്‍ഫെല്‍ എന്നയാള്‍ മലമുകളില്‍ കൃത്രിമ ഹിമാനികള്‍ സൃഷ്ടിച്ച് വെള്ളം സംഭരിക്കാന്‍ നടത്തിയ ശ്രമമാണ് സോനം വാങ്ചുക്കിന്റെ ഓര്‍മയിലെത്തിയത്. അത് വിജയിച്ചില്ലെങ്കിലും!.

എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരനായ സോനം ഒരുപിടി സന്നദ്ധ സേവകരുമായിട്ടാണ് പിയാംഗിലെത്തിയത്. ഗ്രാമത്തില്‍ വയലിനോട് ചേര്‍ന്ന് കോണ്‍ ആകൃതിയിലുള്ള തടികൊണ്ടുള്ള ഒരു ചട്ടക്കൂടാണ് അവര്‍ ആദ്യം നിര്‍മിച്ചത്. ദൂരെ മലമുകളിലെ മലയില്‍ നിന്ന്  കോണ്‍സ്തൂപത്തില്‍ പൈപ്പുകള്‍ നിര്‍മിക്കുകയായിരുന്നു അടുത്ത പടി.

ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍. പൈപ്പിന്റെ അഗ്രം സ്തൂപത്തിനു മുകളില്‍ ഘടിപ്പിക്കാനും ആ യുവ എഞ്ചിനീയര്‍ മറന്നില്ല. തോടിലെ വെള്ളം ഗുരുത്വാകര്‍ഷണ ശക്തിമൂലം താഴേക്ക് കുതിച്ചൊഴുകി സ്തൂപത്തിന് മുകളില്‍ ചിതറിത്തെറിച്ചു. അപ്പോള്‍ അവിടുത്തെ അന്തരീക്ഷോത്മാവ് മൈനസ് 30 ഡിഗ്രി. പൈപ്പിന് പുറത്തുവന്ന ജലമത്രയും തണുത്തുറഞ്ഞ് കട്ടിപിടിക്കാന്‍ തെല്ലും വൈകിയില്ല.

അങ്ങനെ വയലിന്റെ ഒരറ്റത്തായി ക്രമേണ ഒരു ഐസ് സ്തൂപം ജന്മമെടുത്തു. ഉയരം 40 മീറ്റര്‍. ജലം ശേഖരിച്ചത് 16000 ക്യൂബിക് അടി. കൃത്യമായി പറഞ്ഞാല്‍ 25 ഏക്കര്‍ സ്ഥലത്ത് ഗോതമ്പും ബാര്‍ലിയുമൊക്കെ വിതക്കാന്‍ അത് ധാരാളം. ഒരു ക്യൂബിക് മീറ്റര്‍ ജലത്തിന് ചിലവ് കേവലം ഒന്നര രൂപ മാത്രം.

പണ്ട് ചിവാംഗ് നോര്‍ഫെല്‍ മലയുടെ ഉച്ചിയിലാണ് കൃത്രിമ മഞ്ഞുപാളികള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. നീണ്ടുപരന്ന അത്തരം ഹിമാനികള്‍ നേരിയ വെയില്‍ വന്നാല്‍ പോലും ഉരുകിയൊലിക്കും. മാത്രമല്ല, അത്രയും ഉയരത്തില്‍ കയറി വെള്ളം കൊണ്ടുവരാന്‍ നാട്ടുകാര്‍ തയ്യാറായതുമില്ല. എന്നാല്‍ സോനത്തിന്റെ ശാസ്ത്രാവബോധം ആ പ്രശ്‌നമൊക്കെ പരിഹരിച്ചു. പരന്ന ഹിമാനികളുടെ സ്ഥാനത്ത് കുത്തനെയുള്ള ഹിമസ്തൂപം. അതില്‍ വെയില്‍ തട്ടുന്ന പ്രതലം വളരെ കുറച്ചുമാത്രം. വെയില്‍ തട്ടുന്നിടത്താവട്ടെ ബുദ്ധ വിഹാരങ്ങളുടെ കൊടിക്കൂറകള്‍. അതോടെ വെയിലിന്റെ ശല്യം നന്നേ കുറഞ്ഞു.

വസന്തകാലത്ത് നേരിയ ചൂട് കിട്ടുമ്പോള്‍ സ്തൂപം മെല്ലെമെല്ലെ ഉരുകിത്തുടങ്ങും. അതിന് ചുറ്റും കളിമണ്ണ് മെഴുകി ഉറപ്പിച്ചിരിക്കുകയാണ്. അതിനാല്‍ വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങില്ല. പിയാംഗ് ഗ്രാമത്തില്‍ ആറോളം ഹിമ സ്തൂപങ്ങള്‍ സ്ഥാപിക്കാനാണ് സോനം ലക്ഷ്യമിടുന്നത്. അങ്ങനെ 100 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം സംരക്ഷിക്കാം.

അതുകൊണ്ട് 1500 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കാം. ബാര്‍ളിയും ഗോതമ്പും പഴങ്ങളും പച്ചക്കറികളുമൊക്കെ വയലുകളില്‍ വിളഞ്ഞുമറിയും. അതിനാവശ്യമായ പണത്തിന്റെ വലിയൊരു ഭാഗം ബുദ്ധവിഹാരങ്ങളും ധര്‍മസ്ഥാപനങ്ങളും നല്‍കുകയും ചെയ്യും. അങ്ങനെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദാരിദ്ര്യത്തെ ശാസ്ത്രാവബോധം കൊണ്ട് സോനം പരാജയപ്പെടുത്തുക തന്നെ ചെയ്തു.

സ്തൂപത്തിന്റെ ആദ്യ മാതൃക പൂര്‍ത്തിയായി വര്‍ഷമൊന്നുകഴിഞ്ഞു. അങ്ങനെ കുറേയേറെ വെള്ളം ഏപ്രിലില്‍ പിയാംഗിലെത്തി. കുറേയേറെ പോപഌ മരങ്ങളും വില്ലോ മരങ്ങളും നട്ടുവളര്‍ത്തിയാണ് നാട്ടുകാര്‍ തങ്ങളുടെ നീരൊഴുക്കിനെ നെഞ്ചേറ്റിയത്. വര്‍ഷം കഷ്ടിച്ച്  50 മില്ലീമീറ്റര്‍ മാത്രം മഴ ലഭിക്കുന്ന ഒരുതരം മഴനിഴല്‍ പ്രദേശമാണ് ലഡാക്ക് എന്നതും നാം മറക്കാതിരിക്കുക. അവിടെ പിയാംഗ് ഗ്രാമം സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പില്‍ നിന്നും 10,400 അടി ഉയരത്തിലും.

എന്തായാലും ഗ്രാമീണര്‍ ഏറെ സന്തോഷത്തിലാണ്. അവരുടെ സ്വപ്‌നങ്ങളിലാകെ ബാര്‍ലിയും ഗോതമ്പുമൊക്കെ കതിര്‍ക്കനത്തില്‍ വിളഞ്ഞുനില്‍ക്കുന്നു. നന്ദി, സോനം വാങ്ചുക്കിന്. ഹിമാനികളെ നീരൊഴുക്കാക്കി പരിവര്‍ത്തനം ചെയ്ത ശാസ്ത്രബോധത്തിന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.