മസ്ക്കറ്റ്: സൗഹൃദങ്ങളുടെ നൊസ്റ്റാള്‍ജിയ എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന സ്നേഹ സംഗമങ്ങള്‍ രാജ്യത്ത് 9 കേന്ദ്രങ്ങളില്‍ നടക്കും.ഏപ്രില്‍ 14 ന് ആരംഭിക്കുന്ന പരിപാടി മസ്ക്കത്ത്, സീബ്, ബര്‍ക്ക, സോഹാര്‍, ബുറൈമി, നിസ്വ, സൂര്, ജഅലാന്‍, സലാല എന്നിവിടങ്ങളില്‍ നടക്കും. വിവിധ മത, സാമൂഹിക, സാംസ്കാരിക പ്രതിനിധികള്‍ പങ്കെടുക്കുന്ന സൗഹൃദ സംവാദങ്ങള്‍, കലാപരിപാടികള്‍ നടക്കും.
യൂനിറ്റുകളില്‍ ഗൃഹാതുര സമ്മേളനം, സ്നേഹ വിരുന്ന്, സ്നേഹ സവാരി, സൗഹൃദ സംവാദം, പ്രവാസം കഥ പറയുമ്പോള്‍, കുട്ടികള്‍ക്കായി സ്നേഹ ജാലകം, വനിതകള്‍ക്കായി ഷീ പാര്‍ട്ടി തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: