Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് 22 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 10:07 pm IST
in India

കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണ് 22 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. നഗരത്തിനടുത്ത് ഗിരീഷ് പാര്‍ക്കിലെ ഗണേഷ് ടാക്കീസിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

നൂറിലേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നിരവധി വാഹനങ്ങളും ഇതിനിടയില്‍ പെട്ടിട്ടുണ്ട്. അവയിലും ആള്‍ക്കാരുണ്ട്.

വിവേകാനന്ദ ഫ്‌ളൈഓവര്‍ എന്ന മേല്‍പ്പാലം വടക്കന്‍ കൊല്‍ക്കത്തയിലെ ഗിരീഷ് പാര്‍ക്കിനെ ഹൗറയുമായി ബന്ധിപ്പിക്കുന്ന, സംസ്ഥാനത്തെ ഏറ്റവും നീളമുള്ള മേല്‍പ്പാലമാണ്. കൊല്‍ക്കത്തയിലെ ഏറ്റവും തിരക്കേറിയ സ്ഥലമായ ബാര ബസാര്‍ മേല്‍പ്പാലത്തിനു സമീപത്താണ്. പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാനും ഇത് കാരണമായി. പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന ദുരന്തനിവാരണ സേനയുടേയും സൈന്യത്തിന്റേയും നേതൃത്വത്തില്‍ ശ്രമം നടന്നുവരികയാണ്. കൊല്‍ക്കത്ത മെട്രോപൊളീറ്റന്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് മേല്‍പ്പാലം നിര്‍മിച്ചിരുന്നത്.

പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിലായിരുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജി അപകടവാര്‍ത്തയറിഞ്ഞുടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തിലുണ്ടായ വിഴ്ചമൂലമാണെന്ന് ബിജെപിയും സിപിഐഎമ്മും ആരോപിച്ചു. അശാസ്ത്രീയമായ നിര്‍മ്മാണരീതിയാണ് മേല്‍പ്പാലം തകരാന്‍ കാരണമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബാബുള്‍ സുപ്രിയോ കുറ്റപ്പെടുത്തി. മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ച് ആറുവര്‍ഷമായിട്ടും പണി പൂര്‍ത്തിയാക്കാനായിട്ടില്ല. രാത്രി മാത്രമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും സുപ്രിയോ പറഞ്ഞു.2009ലാണ് രണ്ടു കിലോമീറ്റര്‍ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മ്മാണം തുടങ്ങിയത്.

മുന്നൂറിലേറെ സൈനികരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ സൈന്യം ഹീറ്റ് സെന്‍സര്‍ ക്യാമറകള്‍ ഉപയോഗിക്കുന്നുണ്ട്. കല്‍ക്കൂമ്പാരത്തിനുള്ളിലെ ശരീരത്തില്‍ നിന്നുള്ള നേരിയ ചൂടു പോലും തിരിച്ചറിഞ്ഞ് മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ചോരയൊഴുകുന്ന കരങ്ങള്‍ ഇടയ്‌ക്കിടയ്‌ക്ക് ഉയരുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ അവര്‍ക്ക് കുടിവെള്ളം എങ്ങനെയെങ്കിലും എത്തിച്ചു നല്‍കാന്‍ ശ്രമിക്കുകയാണ്. വലിയ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കാറുകള്‍ തകര്‍ന്നുകിടക്കുന്നതും കാണാം.കട്ടറുകളും ഡ്രില്ലിംഗ് യന്ത്രങ്ങളും ഉപയോഗിച്ച് ഇരുമ്പ്, കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുമാറ്റി അവക്കുള്ളില്‍ കുടങ്ങിയവരെ രക്ഷിക്കുന്ന ശ്രമകരമായ ജോലിയാണ് നടന്നുവരുന്നത്. ഇതിന് ഏറെ സമയം വേണ്ടിവരുന്നുണ്ട്. അതിനാല്‍ ഗുരുതരമായി പരിക്കേറ്റവരെ വേഗം പുറത്തെടുത്ത് ചികില്‍സ നല്‍കാന്‍ സാധിക്കുമോയെന്ന ആശങ്കയുമുണ്ട്.

കേന്ദ്രം ദേശീയ ദുരന്ത നിവാരണ സേനയേയും കൊല്‍ക്കത്തയ്‌ക്ക് അയച്ചിട്ടുണ്ട്. ബോംബു പൊട്ടുന്നതുപോലെ വലിയ ശബ്ദം കേട്ടു, പിന്നെ പുകയായിരുന്നു. ദൃക്‌സാക്ഷികള്‍ പറയുന്നു.

നിര്‍മ്മാണത്തിലെ അപാകതയാണ് ദുരന്തകാരണമെന്നും അഴിമതി സിബിഐ അന്വേഷിക്കണമെന്നും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. അടിയന്തരമായി സഹായം എത്തിച്ചു നല്‍കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദൈവം വരുത്തിയ ദുരന്തമാണെന്നാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്ന ഹൈദരാബാദിലെ ഐവിആര്‍സിഎല്‍ കമ്പനി ഉടമ പാണ്ഡുരംഗ റാവുവിന്റെ വാദം! ഇടതുമുന്നണിക്കാലത്താണ് മേല്‍പ്പാല നിര്‍മ്മാണം ഈ കമ്പനിയെ ഏല്‍പ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.