കോട്ടയം: ഗാന്ധി ദര്‍ശന്‍ സമിതിയുടെ ജില്ലാവാര്‍ഷിക സമ്മേളനവും വൈക്കം സത്യഗ്രഹ അനുസ്മരണ ദിനാചരണവും വൈക്കം സത്യാഗ്രഹ സ്മാരക മണ്ഡപത്തില്‍ നടന്നു. ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി. കബീര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍ സമ്മേളനവും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ. ബിജുകുമാര്‍ സ്വാഗതവും ജില്ലാ രക്ഷാധികാരി ഹരിന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.
ജില്‍സ് പെരിയപ്പുറം, കെ.ജെ. ജോസ്‌മോന്‍, പി.റ്റി. പൗലോസ് കുഴിക്കാട്ടില്‍, ചാച്ചാ ശിവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതോടൊപ്പം നടന്ന ചരിത്രരചന മത്സരത്തില്‍ എച്ച്എസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം രാഹുല്‍ ആര്‍, യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം അക്ഷയ് സന്തോഷ്, എല്‍പി വിഭാഗത്തില്‍ ശിവാനി ശങ്കര്‍ എന്നിവര്‍ അര്‍ഹരായി. പുരസ്‌കാര വിതരണം കൂത്താട്ടുകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ നിര്‍വ്വഹിച്ചു.
















