Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഒരു തുള്ളി സിന്ധുവും കടലോളം പുച്ഛവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 09:12 pm IST
inVicharam

വഴിയേ പോകുന്നവനെ വെറുതെ തല്ലുന്ന ഒരു പപ്പന്‍ ചട്ടമ്പി പണ്ട് പെരുമ്പാവൂര്‍ ചന്തയിലുണ്ടായിരുന്നു. ഒരിക്കല്‍ കൊട്ടടയ്‌ക്കാ വില്‍ക്കാന്‍ വന്ന ഒരു മൂപ്പീന്നിന് രണ്ടെണ്ണം കൊടുത്തിട്ട് പാപ്പന്‍ ചോദിച്ചു: ”അടയ്‌ക്കയോ കവുങ്ങോ, മൂത്തത്?”

”അടയ്‌ക്ക! ”ഉടന്‍ അടി: ”കവുങ്ങോ?”

വശംകെട്ട മൂപ്പീന്ന് ചോദിച്ചു: ”താനെന്നെ തല്ലുന്നത് തമാശയ്‌ക്കോ കാര്യമായിട്ടോ?”

”കാര്യമായിട്ട്!”

”എങ്കില്‍ കുഴപ്പമില്ല; പക്ഷേ തമാശ എനിക്കിഷ്ടമല്ല, കേട്ടോ!”

ഏഷണിക്ക് കഷണ്ടിയും മൊട്ടയും കൂട്ടിക്കെട്ടുക എന്നൊരു പഴഞ്ചൊല്ല് നാട്ടില്‍ പണ്ടേയുള്ളതിനാല്‍ വീട്ടിലിരുന്ന് പരദൂഷണം പറയാന്‍ നേരംകിട്ടാത്ത കുറെ കഷണ്ടികളും മൊട്ടകളും കൂടിയായിരുന്നു നാളിതുവരെ ചാനല്‍ മുറികളിലിരുന്ന് കണ്ടവന്റെ കൊതിയും നുണയും പറഞ്ഞ് നാട്ടുകാരെ തമ്മില്‍തല്ലിച്ചു രസിച്ചിരുന്നത്. അതിനിടയിലാണ് വഴിയേ പോകുന്നവനെ പിച്ചാത്തി കേറ്റാന്‍ നടക്കുന്ന പപ്പന്‍ ചട്ടമ്പിയെ അനുകരിച്ച് ചില പെരുമ്പാവൂര്‍ പാപ്പിയമ്മമാരും എന്തിനുമേതിനും ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്.

താനൊരു മഹാസംഭവമാണെന്നു കരക്കാരെ ബോധ്യപ്പെടുത്താന്‍ കൊന്നത്തെങ്ങോളം വളര്‍ന്നുമുറ്റിയ മുതിര്‍ന്ന മെഗാ സീനിയര്‍ മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍ ചില്ലറ ഉഡായിപ്പും വേലത്തരവുമല്ല ‘പൊതിക്കഥ’ എന്ന കവറുപാല്‍ പരിപാടിയിലൂടെ കുറേനാളായി കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. നിന്ദ, പുച്ഛം, അവജ്ഞ, ഓക്കാനം, കാര്‍ക്കിച്ചുതുപ്പല്‍ തുടങ്ങിയ സ്ഥായീഭാവങ്ങള്‍ ഓളംവെട്ടുന്ന വദനവും എഞ്ചുവടി, തൊഴില്‍വീഥി, കരിയര്‍ മാഗസിന്‍ തുടങ്ങിയ തടിച്ച ഗ്രന്ഥങ്ങള്‍ അരച്ചുകലക്കി കുടിച്ചു നേടിയമഹാവിജ്ഞാനവും വച്ച് സിന്ധു മാഡം വെള്ളാപ്പള്ളി നടേശന്‍ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ളവരെ മാസങ്ങളോളം നിന്ദിച്ചു. മാനാഭിമാനം ഭയന്ന് പലരും മിണ്ടാതിരുന്നത് മിടുക്കിയായി കരുതിയ സിന്ധുമോള്‍ ഒടുവില്‍ കണ്ടെത്തിയ ഇരയോ? സാക്ഷാല്‍ ദുര്‍ഗ്ഗാദേവിയും. ശാന്തം, പാപം!

പക്ഷേ ചിരി വരുന്നത് അവിടെയല്ല. ഒടേതമ്പുരാനേപ്പോലും പൊറുപ്പിക്കാതുള്ള സിന്ധുവിന്റെ കുതിരമേധത്തിന് ആണ്‍പിള്ളേര്‍ ആകാരാദിക്രമത്തിലുള്ള സങ്കീര്‍ത്തനത്തിലൂടെ കടിഞ്ഞാണിട്ടപ്പോള്‍ ഒറ്റനിമിഷംകൊണ്ട് കവറുകഥക്കാരി വെറും കുഞ്ഞുവാവയായി മാറി. ”അച്ചാച്ചാ, അമ്മച്ചിയേ! ഓടിവരണേ! കൊല്ലാനും തിന്നാനും വരുന്നേ!”

‘അടിയന്‍ ലച്ചിപ്പോം’ എന്നലറി രക്ഷിക്കാന്‍ ചാടിവീണ പിച്ചാത്തിക്കുട്ടപ്പന്മാരെ കണ്ടപ്പോഴാണ് വീണ്ടും ചിരിവരുന്നത്. ചീനച്ചട്ടിയില്‍ കൈമുട്ടിയാല്‍ ‘അമ്മേ’ വിളിക്കുന്ന ഒരു ശ്രീകല, ഓലപ്പടക്കം പൊട്ടിയാല്‍ കട്ടിലിനടിയില്‍ കയറുന്ന എം.വി.ഗോവിന്ദന്‍, നഗരലേഖനമെഴുതി പ്രവാചകനെ ആദരിച്ചതിന് വലതുകൈ ഇന്‍ഷ്വര്‍ ചെയ്യേണ്ടിവന്ന മാതൃഭൂമിയിലെ വീരശൂരവീരേന്ദ്രന്മാര്‍… ചുരുക്കത്തില്‍ പത്താളെ ചുറ്റും കൂട്ടിയതിനുശേഷമാണ് സീനിയര്‍ പത്രപ്രവര്‍ത്തക സിന്ധു നെടുവീര്‍പ്പിട്ടതെന്നു സാരം.

സിന്ധുക്കുഞ്ഞിനാരെയും പുലഭ്യം പറയാം, പുച്ഛിക്കാം. മറ്റുള്ളവര്‍ക്കതു പാടില്ല. വിമര്‍ശനമെന്നത് എന്നും കുന്നും പടിഞ്ഞാട്ടൊഴുകുന്ന പമ്പ മാത്രമല്ല; ചിലപ്പോഴത് കിഴക്കോട്ടൊഴുകുന്ന പാമ്പാറുമാകും. വെള്ളാപ്പള്ളി നടേശനായാലും ഉമ്മന്‍ചാണ്ടിയായാലും സംഘപരിവാറുകാരനായാലും അവരുടെ അപ്പനമ്മമാര്‍ അവരെ ജന്മംകൊടുത്തുവളര്‍ത്തി വിട്ടത് എങ്ങാണ്ടോ കിടന്ന ഒരു സിന്ദുസൂര്യകുമാറിനും ഉച്ചിപ്പൂപ്പന്മാരായ കുറെ എണ്ണ കഷണ്ടികള്‍ക്കും ഭള്ള് പറയാനല്ല. സൂര്യകുമാറിനു കിട്ടിയ സ്ത്രീധനപ്പണംകൊണ്ടാണോ അവരുടെ പെണ്ണുമ്പിള്ളമാരും പിള്ളേരും കഞ്ഞികുടിച്ചുപോരുന്നതെന്നുണ്ടോ?

വിമര്‍ശിക്കാം; പക്ഷെ മര്യാദ കൈവിടരുത്. സിന്ധു സൂര്യകുമാര്‍ എന്ന ‘മുതിര്‍ന്ന’ മാധ്യമപ്രവര്‍ത്തക മുഴുത്തുവലുതാകുന്നതിനുമുമ്പും ഈ കേരളവും ഇക്കാണുന്നതൊക്കെയും ഉണ്ടായിരുന്നു; കള്ളനും കൊലപാതകിയും കമ്മ്യൂണിസ്റ്റുകാരനും അവന്റെ ഒടുക്കത്തെ ബക്കറ്റുപിരിവും ഉണ്ടായിരുന്നു; എം.വി ഗോവിന്ദന്‍ അന്നും വിവരക്കേട് പറഞ്ഞിരുന്നു. പിന്നെ വ്യത്യാസമെന്തെന്നു ചോദിച്ചാല്‍ അച്യുതാനന്ദനെന്ന കറക്കുകമ്പനിക്കാരന്റെ തട്ടിപ്പും പൊയ്‌മുഖവും ഇന്നത്തെപ്പോലെ അന്ന് ചെലവായിരുന്നില്ല; പള്ളിമേടക്കാരന്‍ പുത്തന്‍ സഖാവ് സെബാസ്റ്റ്യന്‍ പോളിന് കമ്മ്യൂണിസമെന്നു കേട്ടാല്‍ അന്ന് മനംപിരട്ടുമായിരുന്നു; ബാത്ത്‌റൂം കവി ഗദാകരന്‍ പരസ്യമായി പൈങ്കിളിക്കവിതയെഴുതാനും മാത്യുമറ്റത്തിന്റെ ആരാധികമാരായ ശ്രീകലമാര്‍ കൊക്കില്‍ കൊള്ളാത്ത കാര്യങ്ങളെക്കുറിച്ച് ഡയലോഗടിക്കാനും ധൈര്യപ്പെട്ടിരുന്നില്ല; എല്ലാത്തിലുമുപരിയായി ചാനല്‍ അവതാരകരായി അപ്പക്കഷണ്ടികളെയും പുച്ഛക്കാരികളെയും വേണമെന്ന നിയമവും ഇല്ലായിരുന്നു.

സിന്ധു സൂര്യകുമാര്‍ എന്ന കുഞ്ഞു മാധ്യമ പ്രവര്‍ത്തക ശരിക്കുമൊന്നു മുതിര്‍ന്നുകാണാന്‍ ചില നിര്‍ദ്ദേശങ്ങള്‍ ഇതാ: അഥര്‍വവേദത്തിലെ ‘അഗ്നേഗോഭിന്ന’ എന്ന മന്ത്രം എന്തിനെന്നറിയുകയോ ആഖ്യായികാ ഗുണങ്ങള്‍ നാലുമെന്തെന്ന് പഠിക്കുകയോ ചെയ്യുക; അതല്ലെങ്കില്‍ ‘ധര്‍മപുരിയിലെ വ്യാസന്‍’ എന്ന കഥ തേടിപ്പിടിച്ചുവായിക്കുക; ഇതിനൊന്നിനും കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞപക്ഷം ആട്ടിന്‍കാഷ്ഠവും കടലമണിയും തിരിച്ചറിയാനെങ്കിലും പഠിക്കുക. അല്ലാതെ വെറുതെ കോഞ്ഞാട്ടകളിച്ചിട്ടെന്തു കാര്യം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.