നമ്മുടെ ആത്മീയ നേതാക്കള്‍, വ്യക്തികളും സംഘടനകളും നല്‍കുന്ന അവാര്‍ഡുകള്‍ നേരിട്ടുപോയി സ്വീകരിക്കുന്ന പതിവ് അവസാനിപ്പിച്ചാല്‍ നന്നായിരുന്നു. കുറേ വ്യക്തികള്‍ നിരന്നിരിക്കുന്നു. അതില്‍നിന്നും ഒരാളുടെ പേര് വിളിക്കുന്നു. യുവജനോത്സവത്തില്‍ ഭരതനാട്യത്തിന് ഒന്നാംസ്ഥാനം കിട്ടിയ കുട്ടിയെപ്പോലെ ഒരാചാര്യന്‍ സ്റ്റേജിലേക്കു കയറിച്ചെന്ന് പുരസ്‌കാരം തൊഴുതിവാങ്ങി സദസ്സിനെ നമസ്‌കരിക്കുന്നു. എത്ര വല്ലായ്‌മ തോന്നിക്കുന്ന കാഴ്ചയാണിത്. ഇതേ ആചാര്യനെ ആയിരക്കണക്കിന് ഭക്തന്മാര്‍ മണിക്കൂറുകളോളം ക്യൂനിന്നും അപ്പോയിന്റ്‌മെന്റ് എടുത്തും ദര്‍ശിക്കുന്നു.
ആത്മാവിന്റെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്യാസി എന്തിന് ഭൗതികലോകം നല്‍കുന്ന അവാര്‍ഡുകള്‍ സ്വീകരിക്കണം? നിര്‍ബന്ധമാണെങ്കില്‍ പ്രതിനിധികളെ അയച്ച് സമ്മാനം സ്വീകരിക്കുകയെങ്കിലും ചെയ്യണം. അമ്പെയ്‌ത്തിനുവാങ്ങിയ സ്വര്‍ണമെഡല്‍ പോലെ ട്രോഫിയും പിടിച്ചുനില്‍ക്കുന്ന സന്യാസിയുടെ ഫോട്ടോ പത്രത്തില്‍ കാണുന്നതില്‍ അനൗചിത്യമുണ്ട്.
പ്രമോദ് പുനലൂര്‍
















