Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇക്വഡോറിന് ആദ്യ തോല്‍വി ബ്രസീലിന് വീണ്ടും സമനില; അര്‍ജന്റീനക്ക് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:47 pm IST
inSports

ബ്യൂണസ് അയേഴ്‌സ്: 2018ലെ ലോകകപ്പ് യോഗ്യതക്കുള്ള ലാറ്റിനമേരിക്കന്‍ മത്സരങ്ങളില്‍ ബ്രസീലിന് വീണ്ടും സമനില. ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന പോരാട്ടത്തില്‍ പരാഗ്വെയാണ് കാനറികളെ 2-2ന് സമനിലയില്‍ തളച്ചത്. അതേസമയം കരുത്തരായ അര്‍ജന്റീന വിജയം നേടി. ബൊളീവിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെസ്സിയും കൂട്ടരും കീഴടക്കിയത്.

പരാഗ്വെക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമാണ് ബ്രസീല്‍ സമനില പിടിച്ചത്. കഴിഞ്ഞ ദിവസം ഉറുഗ്വെക്കെതിരെയും കാനറികള്‍ സമനിലകൊണ്ട് തൃപ്തരായിരുന്നു. ഇന്നലെ സൂപ്പര്‍താരം നെയ്‌മറില്ലാതെയാണ് ബ്രസീല്‍ പരാഗ്വെക്കെതിരെ ഇറങ്ങിയത്.

ബ്രസീലിനെതിരായ മത്സരത്തില്‍ 40-ാം മിനിറ്റില്‍ ലെസ്‌കാനോയും 49-ാം മിനിറ്റില്‍ ബെനിറ്റിസും പരാഗ്വെക്കായി ഗോള്‍ നേടി. ഇതോടെ അവര്‍ വിജയം ഉറപ്പിച്ചെന്ന് തോന്നിച്ചെങ്കിലും വര്‍ദ്ധിതവീര്യത്തോടെ തിരിച്ചടിച്ച ബ്രസീല്‍ 79-ാം മിനിറ്റില്‍ റിക്കാര്‍ഡോ ഒലിവേറയിലൂടെ ഒരുഗോള്‍ മടക്കി. പിന്നീട് ഇഞ്ചുറി സമയത്ത് ഡാനില്‍ ആല്‍വസും ലക്ഷ്യം കണ്ടതോടെ ബ്രസീല്‍ സമനില പിടിച്ചെടുക്കുകയായിരുന്നു. സമനില വഴങ്ങിയതോടെ ആറ് കളികളില്‍ നിന്ന് 9 പോയിന്റുമായി ബ്രസീല്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അതേസമയം അര്‍ജന്റീന തുടര്‍ച്ചയായ മൂന്നാം വിജയം നേടി. കഴിഞ്ഞ ദിവസം കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ തോല്‍പ്പിച്ച അര്‍ജന്റീന ഇന്നലെ ബൊളീവിയയെയാണ് തകര്‍ത്തത്. 20-ാം മിനിറ്റില്‍ ഗബ്രിയേല്‍ മെര്‍ക്കാഡോയും 29-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയും അര്‍ജന്റീനക്കായി ഗോള്‍ നേടി. ഇതോടെ രാജ്യത്തിനായി 50 ഗോളുകളെന്ന നേട്ടം മെസ്സി തികച്ചു. 56 ഗോളുകള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയാണ് രാജ്യത്തിനായി കൂടുതല്‍ ഗോള്‍ നേടിയ താരം. ആറ് കളികളില്‍ നിന്ന് 11 പോയിന്റുമായി അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

അതേസമയം യോഗ്യതാ റൗണ്ടില്‍ അപരാജിത മുന്നേറ്റം തുടരുകയായിരുന്ന ഇക്വഡോറിന് വിലങ്ങുവീണു. കൊളംബിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇക്വഡോറിനെ കീഴടക്കി. കൊളംബിയക്ക് വേണ്ടി 15, 67 മിനിറ്റുകളില്‍ കാര്‍ലോസ് ബക്ക, 48-ാം മിനിറ്റില്‍ സെബാസ്റ്റിയന്‍ പെരസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ 90-ാം മിനിറ്റില്‍ മിഖായേല്‍ അരോയോ ഇക്വഡോറിന്റെ ആശ്വാസഗോള്‍ സ്വന്തമാക്കി.

പരാജയത്തോടെ ഇക്വഡോര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പെറുവിനെ 1-0ന് പരാജയപ്പെടുത്തിയ ഉറുഗ്വെ ഒന്നാം സ്ഥാനത്തേക്ക് കയറി. ആറ് കളികളില്‍ നിന്ന് 13 പോയിന്റ്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 51-ാം മിനിറ്റില്‍ എഡിസണ്‍ കവാനി ഉറുഗ്വെയുടെ വിജയഗോള്‍ നേടി.

കഴിഞ്ഞ ദിവസം അര്‍ജന്റീനയോട് പരാജയപ്പെട്ട ചിലി വിജയവഴിയില്‍ തിരിച്ചെത്തി. വെനസ്വേലയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് എവേ പോരാട്ടത്തില്‍ ചിലി തകര്‍ത്തത്. ഒമ്പതാം മിനിറ്റില്‍ ഒട്ടേരോയുടെ ഗോളിലൂടെ വെനസ്വേല മുന്നിലെത്തി. എന്നാല്‍ 33, 52 മിനിറ്റുകളില്‍ മൗറിസിയോ പിന്നില്ലെയും 72, 90 മിനിറ്റുകളില്‍ അര്‍ട്ടുറോ വിദാലും ലക്ഷ്യം കണ്ടതോടെ വിജയം ചിലിക്കൊപ്പമായി. ആറ് കളികളില്‍ നിന്ന് 10 പോയിന്റുമായി ചിലി നാലാമത്.

ഏഴാം റൗണ്ട് മത്സരങ്ങള്‍ സെപ്റ്റംബര്‍ ഒന്നിനും എട്ടാം റൗണ്ട് സെപ്റ്റംബര്‍ ആറിനും നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.