ഏറ്റുമാനൂര്‍: എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി കോട്ടയം എറണാകുളം റോഡിന്റെയും, എംസി റോഡിന്റെയും സംഗമ കേന്ദ്രമായ പട്ടിത്താനം ജംഗ്ഷനിലെ ട്രാഫിക് ഐലന്റ് നിര്‍മാണം പുരോഗമിക്കുന്നു. പണി പൂര്‍ത്തിയാകുമ്പോള്‍ കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ട്രാഫിക് ജംഗ്ഷനായി മാറും പട്ടിത്താനം. ചെറിയ മൈതാനത്തിന്റെ വലിപ്പമുണ്ട് ട്രാഫിക് ഐലണ്ടിന്. ഏറ്റുമാനൂര്‍ പട്ടിത്താനം ജംഗ്ഷന്‍ കോട്ടയം ജില്ലയിലെ ഏറ്റവും വലിയ അപകടമേഖലയാണ്, റോഡിന്റെ ഇരുവശങ്ങളിലുമായി യുള്ള ബസ്സ് വേയില്‍ രണ്ടു ബസ്സ് കാത്തിരുപ്പു കേന്ദ്രത്തിന്റെ പണി കൂടി പൂര്‍ത്തിയാകനുണ്ട.് റോഡ് വികസനത്തിനായി കുഴിയെടുത്തതിനെ തുടര്‍ന്നു ടെലഫോണ്‍ കേബിളുകള്‍ തകര്‍ന്നു. ഇതോടെ ഈ പ്രദേശത്തെ ടെലിഫോണ്‍ ബന്ധം താറുമാറായി. പണികള്‍ പൂര്‍ത്തിയാക്കി ഫോണ്‍ കണക്ഷനുകള്‍ പൂര്‍ത്തിയാക്കുന്നതിനു മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.
















