Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലയാളികളെന്തിന് വെന്തുരുകണം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 09:31 pm IST
in Vicharam

ഇന്ന് കേരളത്തിലെ തൊഴില്‍മേഖല നിറയെ മറുനാടന്‍ തൊഴിലാളികളാണ്. ഇപ്പോള്‍ കേരളത്തില്‍ അവരുടെ എണ്ണം 40 ലക്ഷം കവിഞ്ഞപ്പോള്‍ പ്രതിമാസം സ്വദേശങ്ങളിലേക്ക് അയയ്‌ക്കുന്ന തുക 25,000 കോടിയാണ്. എറണാകുളം ജില്ലയില്‍ മാത്രം മറുനാടന്‍ തൊഴിലാളികള്‍ എട്ടുലക്ഷത്തിലധികമാണ്. ആഴ്ചതോറും ആളുകള്‍ വന്നുപോയിക്കൊണ്ടുമിരിക്കുന്നു. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സി നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ വെളിപ്പെട്ടത്.

വര്‍ഷത്തില്‍ 17,500 കോടി രൂപ ഇതരസംസ്ഥാനക്കാര്‍ വീടുകളിലേക്കയയ്‌ക്കുന്നുവെന്നാണ് 2013ല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍സ് ആന്റ് ടാക്‌സേഷന്‍ പഠനത്തില്‍ കണ്ടെത്തിയിരുന്നത്. 2023 ഓടെ മറുനാടന്‍ തൊഴിലാളികളുടെ എണ്ണം 45 ലക്ഷമാകുമെന്നും ഈ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കേരള യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്‌മയാണ് എന്ന വാദം പൊള്ളയാണെന്ന് ഇതില്‍ നിന്ന് തെളിയുകയല്ലേ. കേരളത്തില്‍നിന്നും യുവാക്കള്‍ തൊഴില്‍ അന്വേഷിച്ചു പോകുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്.

2014 ലെ മൈഗ്രേഷന്‍ സര്‍വേ വ്യക്തമാക്കുന്നത് വിദ്യാസമ്പന്നരായ യുവാക്കള്‍ ഗള്‍ഫ് ജോലിയുടെ ഗ്ലാമറില്‍ ആകൃഷ്ടരായാണ് പോകുന്നത് എന്നാണ്. ഗള്‍ഫ് ജോലിയുള്ള യുവാക്കളുടെ ഗ്ലാമര്‍ അവര്‍ക്ക് നല്ല നിലയില്‍ വിവാഹം ചെയ്യാനുള്ള സാധ്യതകളും ഒരുക്കുന്നു. കേരളീയ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഗള്‍ഫ് ജോലിയാണ് എന്നുപറയുന്നതില്‍ അഭിമാനംകൊള്ളുന്നു. കേരളത്തിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് അനുയോജ്യമായ ജോലി നല്‍കാന്‍ കഴിയാത്തതാണ് ഇവരെ പുറംരാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ച് പോകാന്‍ നിര്‍ബന്ധിതരാക്കുന്നത്. മൈഗ്രേഷന്‍ സര്‍വേ 2014 പ്രകാരം 23.63 ലക്ഷം യുവാക്കള്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്.

മറുനാടന്‍ തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്ത് കുടുംബങ്ങളിലേക്കയയ്‌ക്കുന്നത് 25,000 കോടിയാണെങ്കില്‍ ഗള്‍ഫില്‍നിന്നും മലയാളികള്‍ കേരളത്തിലേക്കയച്ചത് 2014 ല്‍ 72680 കോടിയായിരുന്നു. ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാഗവും മുസ്ലിം സമുദായക്കാരായതിനാല്‍ അവര്‍ സമ്പന്നമാക്കിയ ജില്ല മലപ്പുറമാണ്. ഗള്‍ഫില്‍നിന്നയയ്‌ക്കുന്ന പണത്തിന്റെ 18.8 ശതമാനം മലപ്പുറത്തേയ്‌ക്കാണ്. ഇവര്‍ വിദഗ്‌ദ്ധ തൊഴിലാളികളല്ല. കൈവേലക്കാരാണ് അധികവും. കേരളത്തിലേക്ക് വരുന്ന 40 ലക്ഷം തൊഴിലാളികളും ഇതുപോലെ കൈവേല ചെയ്ത് ജീവിക്കുന്നവരാണ്. അപ്പോള്‍ എന്തുകൊണ്ട് കേരളത്തില്‍നിന്നുള്ള അവിദഗ്‌ദ്ധ തൊഴിലാളികള്‍ ചുട്ടുപഴുക്കുന്ന മണലാരണ്യത്തില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നു? കേരളത്തിലും കാലാവസ്ഥാ വ്യതിയാനം വന്നെങ്കിലും ഗള്‍ഫുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടം സ്വര്‍ഗ്ഗമാണ്. എന്നിട്ടും എന്തുകൊണ്ട് ഇവര്‍ മറുനാടന്‍ തൊഴിലാളികള്‍ നാട്ടിലേക്കയക്കുന്ന 25,000 കോടി കേരളത്തിന് നല്‍കി സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ ഉന്നതിയിലേക്ക് നയിക്കാന്‍ സഹായിക്കുന്നില്ല എന്നത് ഒരു ചോദ്യചിഹ്നമാണ്.

ഗള്‍ഫിലാണ് ജോലി എന്നുപറയുന്നതിന്റെ ഗ്ലാമറില്‍ ആകൃഷ്ടരായാണ് കേരള യുവത മറുനാടന്‍ ജോലി തേടിപ്പോകുന്നത്. കേരളത്തിലെ വൈദഗ്‌ദ്ധ്യം നേടിയ യുവത്വവും കാംക്ഷിക്കുന്നത് അന്യസംസ്ഥാനങ്ങളിലോ മറുനാട്ടിലോ ജോലി ചെയ്യാനാണ്.

കേരളത്തിന്റെ മനുഷ്യസമ്പത്ത് കേരളത്തിന് ഉപകാരപ്രദമായ രീതിയില്‍ മുടക്കാന്‍ കേരള യുവത തയ്യാറാകാത്തത് ഇവിടുത്തെ അഴിമതി നിറഞ്ഞ രാഷ്‌ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ കാരണമാണ്. കൈക്കൂലി കൊടുക്കാതെ സെക്രട്ടറിയേറ്റില്‍നിന്നും ഒരു ഫയലും ഒരു മേശയില്‍നിന്നും അടുത്ത മേശയിലേയ്‌ക്ക് നീങ്ങുകയില്ല എന്നത് പഴമൊഴിയായിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമല്ല കാറിന് ലൈസന്‍സ് കിട്ടാന്‍വരെ കൈക്കൂലി കൊടുക്കണം. കേരളത്തിലെ ദുഷിച്ച രാഷ്‌ട്രീയ സാമൂഹിക കാലാവസ്ഥയായിരിക്കണം അഭ്യസ്തവിദ്യരായ കേരള യുവാക്കളുടെ മനംമടുപ്പിക്കുന്നതും അവരെ വിദേശജോലി തേടാന്‍ പ്രേരിപ്പിക്കുന്നതും.

അവിദഗ്‌ദ്ധ മറുനാടന്‍ തൊഴിലാളികള്‍പോലും 25,000 കോടി രൂപ കേരളത്തില്‍നിന്ന് മറുനാട്ടിലേയ്‌ക്കയ്‌ക്കുമ്പോള്‍ എന്തിന് മലയാളികള്‍ മണലാരണ്യത്തില്‍ വെന്തുരുകണം? മാത്രമല്ല ഇന്ന് മറുനാടന്‍ തൊഴിലാളികള്‍ കേരളത്തെ കഞ്ചാവിന്റെ കേന്ദ്രമാക്കുകയും മോഷണവും കൊലപാതകവുംവരെ നടത്തുകയും ചെയ്യുമ്പോള്‍ അവരുടെ സാന്നിദ്ധ്യം സംസ്ഥാനത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.