നാഗപ്പൂര്‍: രണ്ടു വര്‍ഷത്തിനു ശേഷം ടെസ്റ്റ് പരമ്പരയ്‌ക്കായി ഇന്ത്യ വെസ്റ്റിന്‍ഡീസിലേക്ക്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാകും നാലു മത്സര പരമ്പരയെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഡേവ് കാമറോണ്‍. 2014ല്‍ ഇന്ത്യന്‍ പര്യടനത്തിനിടെ പ്രതിഫല തര്‍ക്കത്തില്‍ വിന്‍ഡീസ് കളിക്കാര്‍ കളിക്കാന്‍ വിസമ്മതിച്ചതോടെ പരമ്പര മുടങ്ങിയിരുന്നു. അതിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി പരമ്പര നടന്നിട്ടില്ല.
അതേസമയം, ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ നീളുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെയാണ് ടെസ്റ്റ് പരമ്പരയെന്നത് ആശങ്ക. അന്താരാഷ്‌ട്ര മത്സരങ്ങളുടെ ഫിക്‌സ്ചര്‍ നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നതിനാല്‍ ഈ സമയത്തല്ലാതെ സമയമില്ലെന്ന് കാമറോണ്‍ പറഞ്ഞു. മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
















