Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ദേശീയതയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 10:07 pm IST
in Vicharam

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നും ദേശീയതയ്‌ക്ക് എതിരായിരുന്നു. ഭാരതത്തെ ഒരൊറ്റ രാഷ്‌ട്രമായി കാണാന്‍ അവരുടെ സങ്കുചിത ഫാസിസ്റ്റ് തത്വശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല. ചില സന്ദര്‍ഭങ്ങളില്‍ ജനങ്ങളെ പറഞ്ഞു വഞ്ചിക്കുന്നതിന്റെ ഭാഗമായി ഭാരതത്തിന്റെ ഐക്യം, മതേതരത്വം എന്നൊക്കെ ഉരുവിടുമെന്നു മാത്രം. പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖം മനസിലാക്കിയിട്ടില്ലാത്ത പാവങ്ങളും കുറെയേറെ വിഢികളും മാത്രമാണ് അവരെ വിശ്വസിക്കുന്നത്.

കമ്മ്യൂണിസക്കാര്‍ കേരളത്തില്‍ ആദ്യകാലത്തു നടത്തി എന്നുപറയുന്ന സമരങ്ങളൊന്നും സ്വാതന്ത്ര്യത്തിനുവേണ്ടിയോ ദേശീയ ഐക്യത്തിനു വേണ്ടിയോ ആയിരുന്നില്ല; റഷ്യക്കു വേണ്ടിയായിരുന്നു. അതിന്റെ ഭാഗമായാണ് അന്നത്തെ കെപിസിസി.

നേതാക്കളായ ഇഎംഎസും കൂട്ടരും 1940 സെപ്റ്റംബര്‍ 15 ന് ‘സാമ്രാജ്യത്വവിരുദ്ധദിന”മായി ആചരിക്കാന്‍ ആഹ്വാനം മുഴക്കിയത്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നയത്തിനെതിരായിരുന്നു ഇത്. കയ്യൂരും കരിവെള്ളൂരുമൊക്കെ അങ്ങനെയുണ്ടായതാണ്. കമ്മ്യൂണിസവും ഫാസിസവും തമ്മില്‍ കൈകോര്‍ത്തു രണ്ടാംലോക യുദ്ധത്തിന്റെ ആദ്യനാളുകളില്‍. ലോകചരിത്രത്തില്‍ ഫാസിസവുമായി ഐക്യമുന്നണി ഉണ്ടാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ്. പിന്നീട് ആരും ആ ഹീനകൃത്യത്തിനു തയ്യാറായിട്ടില്ല.

ഈ പരസ്പരസഹായത്തിന്റെ അടിസ്ഥാനത്തില്‍ ഹിറ്റ്‌ലര്‍ക്കുവേണ്ടി കമ്മ്യൂണിസ്റ്റുപാര്‍ട്ടി ബ്രിട്ടീഷുകാരെ എതിര്‍ത്തു. ഹിറ്റ്‌ലറെ സഹായിക്കുന്നതിന്റെ ഭാഗമായിരുന്നു മേല്‍പ്പറഞ്ഞ സമരങ്ങള്‍. (ചരിത്രമറിയാത്തവരോട് സ്വാതന്ത്ര്യസമരമായിരുന്നു എന്നവര്‍ പറയും). അന്ന് അവര്‍ മുഴക്കിയിരുന്ന മുദ്രാവാക്യം ഭാരത് മാതാ കീ ജയ് എന്നായിരുന്നില്ല. പിന്നെയോ; സോവിയറ്റു യൂണിയന്‍ സിന്ദാബാദ്!

കമ്മ്യൂണിസക്കാരുടെ പിതൃഭൂമിയും പുണ്യഭൂമിയും ഭാരതമായിരുന്നില്ല, സോവിയറ്റു യൂണിയന്‍ ആയിരുന്നു. ഇതിനെ സാക്ഷ്യപ്പെടുത്തുന്നതാണ് നമ്പൂതിരിപ്പാടിന്റെ വാക്കുകള്‍. ”യുദ്ധത്തിനു മുന്‍പ് കേരളത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തി അത് ആത്മാര്‍ത്ഥമായും സോവിയറ്റ് കമ്മ്യൂണിസ്റ്റ് അനുകൂലമായിരുന്നു എന്നതാണ്.” (ഇഎംഎസ് കേരളം: സമൂഹവും രാഷ്‌ട്രീയവും പേജ്.160. ഝറേ. യ്യ ജെ.രഘു.)

ഭാരത ദേശീയതയെ അവര്‍ അംഗീകരിക്കുന്നില്ല എന്നതുകൊണ്ടാണ് മുസ്ലിംലീഗിന്റെ ഭാരത വിഭജന പ്രമേയത്തെ അംഗീകരിച്ചുകൊണ്ട് 1942-ല്‍ പാര്‍ട്ടി പ്രമേയം പാസാക്കിയത്. ആ പ്രമേയ ചര്‍ച്ചയുടെ പൂര്‍ണരൂപം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ജി. അധികാരി പിന്നീട് പ്രസിദ്ധീകരിച്ചു. അതിങ്ങനെ:

Report by G. Adhikari on the resolu-tion on Pakistan and National Unity be-fore the enlarged Pleanum of the Centr-al Committee of the Communist Party of India on the 19th September 1942. Prin-ted in Pakistan and National Unity the Communist Solution. Edit0202ed G. Adhik-ari, PPH Bombay, 1943. (National Que-stion in India – G.Adhikari)

ഈ റിപ്പോര്‍ട്ടിലെ മൂന്നാം ഖണ്ഡം, ഏ. വിഭാഗത്തിലാണ് ഓരോ ഭാഷയും പ്രത്യേക സംസ്‌കാരമാണെന്നും അവയൊക്കെ പ്രത്യേക രാഷ്‌ട്രങ്ങളാണെന്നും പറയുന്നത്. അങ്ങനെയുള്ള പതിനാറു രാഷ്‌ട്രങ്ങളായി വേണം ഭാരതത്തെ വിഭജിക്കാനെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

പ്രമേയത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ: Every section of the Indian people which has a conti-guous territory as homeland, common h-istorical tradition, common language, cu-lture, psychological makeup and common economic life would be recognised as a distinct nationality with the right to exi-st as an autonomous state within the fr-ee Indian union or federation and will h-ave the right to secede from it if it may so desire”.

”സ്വന്തമായൊരു ഭൂവിഭാഗവും പൊതുവായ ചരിത്രവും ഭാഷയും സംസ്‌കാരവും പൊതുവായ മാനസിക ഘടനയും പൊതുവായ സാമ്പത്തിക ജീവിതവുമുള്ള ഓരോ ജനവിഭാഗത്തെയും ഓരോ പ്രത്യേക രാഷ്‌ട്രമായി അംഗീകരിക്കണം. തങ്ങള്‍ക്ക് വേണമെന്നു തോന്നുമ്പോള്‍ പിരിഞ്ഞുപോകുവാന്‍ സ്വാതന്ത്ര്യമുള്ള സ്വതന്ത്രരാഷ്‌ട്രങ്ങളുടെ ഫെഡറേഷനോ യൂണിയനോ ആയിരിക്കണം നാളത്തെ സ്വതന്ത്രഭാരതം”

തുടര്‍ന്ന് കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി പതിനാറ് രാഷ്‌ട്രങ്ങളുടെ പേരുകളും വിവരിക്കുന്നു.

ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് 1947 ല്‍ ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്നും അതിനുവേണ്ടി പുതിയ സര്‍ക്കാരിനെതിരെ സായുധ വിപ്ലവം നടത്തി അധികാരം പിടിച്ചെടുക്കണമെന്നും പുതിയ തീരുമാനമുണ്ടായത്. 1948- ലെ കല്‍ക്കട്ട തീസിസിനെ തുടര്‍ന്ന് തെലുങ്കാനയിലും കേരളത്തിലെ ചിലയിടങ്ങളിലും ആക്രമണങ്ങള്‍ നടത്തുകയും നിരവധി പോലീസുകാരെ വെട്ടിക്കൊല്ലുകയും ചെയ്തു. ഇടപ്പള്ളി, ഒഞ്ചിയം വിപ്ലവങ്ങള്‍ എന്ന് അവര്‍ പറയുന്നത് ഈ കൊലപാതകങ്ങളെയാണ്.

കുറച്ചുകാലം മുമ്പ് ഭാരതത്തില്‍ ചിലയിടങ്ങളില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമായിരുന്നു, ”ദേശീയതയെ തകര്‍ക്കുക, ഖിലാഫത്ത് സ്ഥാപിക്കുക” എന്ന്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഭീകരസംഘടനകളിലൊന്നായ ‘സിമി’യാണ് ഈ മുദ്രാവാക്യം മുഴക്കിയത്. ഭീകരവാദ സംഘടനകളെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ പ്രമേയം ദേശീയ ഐക്യം തകര്‍ത്ത് രാജ്യത്തെ ശിഥിലമാക്കുക എന്നതാണ്.

ഏതാനും വര്‍ഷം മുമ്പ് ദല്‍ഹി, അഹമ്മദാബാദ്, സൂറത്ത് തുടങ്ങിയ വന്‍നഗരങ്ങളില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടന സ്‌ഫോടനപരമ്പര നടത്തി. ആ ആക്രമണത്തിന് അഞ്ചുമിനിട്ട് മുമ്പ് സര്‍ക്കാരിനും പോലീസിനും അവര്‍ ഇ-മെയില്‍ സന്ദേശമയച്ചു. അതിലെ പ്രസക്തഭാഗം ഇങ്ങനെ: ”ഓര്‍ക്കുക, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഒറീസ, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തുക ഞങ്ങള്‍ക്ക് ഒട്ടും പ്രയാസമുള്ള കാര്യമല്ല. അതേപോലെ തന്നെ അള്ളാഹുവിന്റെ കൃപയാല്‍ സ്‌ഫോടനത്തിനുള്ള വെടിക്കോപ്പുകള്‍ക്കോ മനുഷ്യശേഷിക്കോ യാതൊരു കുറവുമില്ല.

ഏതുസ്ഥലത്തും ഏതു സമയത്തും നിങ്ങളുടെ രക്തം ചിന്തുവാനുള്ള അപാരമായ ശേഷി ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്കുമേല്‍ നടത്തുന്ന അന്യായമായ അറസ്റ്റുകള്‍, ബഹിഷ്‌കരണം, കൊല, വ്യാജ ഏറ്റുമുട്ടല്‍, കെട്ടിച്ചമച്ച കേസുകള്‍ എന്നിവയ്‌ക്കു മറുപടി കിട്ടില്ല എന്നാണ് നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ നിങ്ങളെ ഒരു കാര്യം ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ, ആ നാളുകള്‍ കഴിഞ്ഞു പോയിരിക്കുന്നു.”

”ഇതാ ഒരിക്കലും കെട്ടടങ്ങാത്ത

യുദ്ധം ആരംഭിച്ചിരിക്കുന്നു.”

ഈ പശ്ചാത്തലത്തില്‍ വേണം ജെഎന്‍യുവിലെ പരിപാടികളും മുദ്രാവാക്യങ്ങളും വിലയിരുത്താന്‍. ഭാരതത്തോട് നിരന്തരം യുദ്ധം ചെയ്യുമെന്നു പ്രഖ്യാപിച്ചവരാണ് ജെകെഎല്‍എഫ് എന്ന ഭീകരസംഘടന. യുദ്ധം നടത്തിയ ആളാണ് അഫ്‌സല്‍ ഗുരു. അവരെ അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയെന്നാല്‍ അവരുടെ ദൗത്യം ഈ പരിപാടിയുടെ സംഘാടകര്‍ ഏറ്റെടുത്തു എന്നര്‍ത്ഥം.

ഇവിടെ ‘സിമി’യും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ മുജാഹിദ്ദീനും പറഞ്ഞത് ഒരേ കാര്യം തന്നെ. ”ദേശീയതയെ തകര്‍ക്കുക”. ഇതേ കാര്യം തന്നെയാണ് ജെഎന്‍യുവില്‍ മുഴങ്ങിക്കേട്ടതും. ”ഇന്ത്യയെ ആയിരം കഷണങ്ങളാക്കുക”, ”ഇന്ത്യ നശിക്കുന്നതുവരെ നമ്മള്‍ യുദ്ധം ചെയ്യും”. ഇവിടെ നമ്മള്‍ എന്നത് മേല്‍പ്പറഞ്ഞ ദേശീയ വിരുദ്ധര്‍ തന്നെ.

ജെഎന്‍യുവില്‍ കേട്ട മറ്റുചില മുദ്രാവാക്യങ്ങള്‍ ഇവയാണ്; ”നിങ്ങള്‍ ഒരു അഫ്‌സലിനെ തൂക്കിലേറ്റിയാല്‍ ഓരോ വീടുകളില്‍ നിന്നും അഫ്‌സല്‍ ഗുരുമാര്‍ ജനിക്കും”. ”ഒരു മേമനെ വധിച്ചാല്‍ ആയിരം മേമന്മാര്‍ ജനിക്കും” ഇതേ മുദ്രാവാക്യം തന്നെയാണ് ഏതാനും നാള്‍ മുമ്പ് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ മുഴങ്ങിക്കേട്ടതും. ഇതേ പ്രഖ്യാപനം തന്നെയാണ് കോഴിക്കോട് സര്‍വ്വകലാശാലയുടെ കാമ്പസില്‍ ഉയര്‍ന്നു വന്നതും.

അതായത്, ‘സിമി’യും ഇന്ത്യന്‍ മുജാഹിദ്ദീനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് നമ്മുടെ സര്‍വ്വകലാശാലകളില്‍ അഫ്‌സല്‍ ഗുരുമാരെയും യാക്കൂബ് മേമന്മാരെയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നു സാരം. ഇത് അനുവദിക്കണമോ എന്ന് ദേശസ്‌നേഹികളായ എല്ലാവരും ആലോചിക്കേണ്ടതാണ്.

കമ്മ്യൂണിസക്കാര്‍ ആദര്‍ശപുരുഷന്മാരായും വാഴ്‌ത്തപ്പെട്ടവരായും അവതരിപ്പിച്ചിട്ടുള്ളത് ആരെയൊക്കെയാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. സദ്ദാം ഹുസൈന്‍, ബിന്‍ലാദന്‍, അഫ്‌സല്‍ ഗുരു, യാക്കൂബ് മേമന്‍ തുടങ്ങിയവരെയാണ് അവര്‍ പൂവിട്ടു പൂജിച്ചു വരുന്നത്. അവര്‍ ആക്ഷേപിച്ചവരും നിന്ദിച്ചവരും ഭാരതത്തിന്റെ ദേശീയ പുരുഷന്മാരെയാണ്. സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, സുഭാഷ്ചന്ദ്രബോസ്, ശ്രീനാരായണ ഗുരു, അംബേദ്കര്‍ തുടങ്ങിയവരാണ് കമ്മ്യൂണിസക്കാരുടെ ശത്രുക്കള്‍.

”മേമനെ തൂക്കിലേറ്റരുത്” എന്നു പറഞ്ഞതു രണ്ടു കൂട്ടര്‍ മാത്രമാണ്. കമ്മ്യൂണിസക്കാരും ഭീകരവാദികളും. ഭീകരവാദത്തിനു മതമില്ല എന്നു പ്രഖ്യാപിച്ച ഇസ്ലാം മതനേതൃത്വം രാജ്യദ്രോഹിയുടെ മതം പരിഗണിച്ചില്ല. അതുകൊണ്ടുതന്നെ മേമനെ തൂക്കിലേറ്റുന്നതിനെതിരെ അവര്‍ ഒരു ആക്ഷേപവും ഉന്നയിച്ചില്ല. എന്നാല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഭീകരവാദിയുടെ മതം നോക്കി നാട്ടില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചു. കാരണം പാര്‍ട്ടിക്ക് ദേശസുരക്ഷ പ്രശ്‌നമല്ല എന്നതുതന്നെ.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.