കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഭരണത്തില്‍ വ്യവസായങ്ങളല്ല ബോംബ് ഫാക്ടറികളാണ് നിര്‍മ്മിച്ചതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇടതുപാര്‍ട്ടികളുമായോ തൃണമൂലുമായോ യാതൊരുവിധ സഖ്യവും ബിജെപി ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തെന്നാല്‍ ഒരിക്കലും അഴിമതിയെയും നുഴഞ്ഞുകയറ്റത്തെയും ഭയത്തെയും പിന്താങ്ങുവാനാകില്ല. ടിഎംസി, കോണ്‍ഗ്രസ്-ഇടത് സഖ്യം, ബിജെപി എന്നിങ്ങനെ ത്രികോണ മത്സരമാണ് ബംഗാളില്‍ നടക്കുന്നതെന്നും ഷാ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്തിയതായിരുന്നു അമിത് ഷാ, ആറ് ഘട്ടമായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
















