Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശാര്‍ക്കര ശ്രീ ഭഗവതി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 12:59 pm IST
inTravel

തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ്‌ പഞ്ചായത്തിലാണ്‌ കേരളത്തിലെ പുരാതനമായ ശാര്‍ക്കര ഭഗവതി ക്ഷേത്രം. കാളിയൂട്ടിലൂടെ പ്രസിദ്ധമായ മഹാക്ഷേത്രം. ജടായുവിന്റെ ചിറകിന്റെ കീഴിലുള്ള സ്ഥലമെന്ന അര്‍ത്ഥത്തില്‍ ചിറയിന്‍കീഴ്‌ എന്ന്‌ ആദ്യം ഈ സ്ഥലത്തിന്‌ പേരുണ്ടായി എന്നും അത്‌ പിന്നീട്‌ ചിറയിന്‍കീഴ്‌ എന്നായി മാറിയെന്നും അതല്ല പൗരാണികകാലത്ത്‌ വിജനമായ ഈ പ്രദേശത്ത്‌ ധാരാളം ചിറകുകളുണ്ടായിരുന്നുന്നെന്നും ചിറയുടെ കീഴ്പ്രദേശമായിരുന്നതുകൊണ്ട്‌ ചിറയിന്‍കീഴ്‌ എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. ക്ഷേത്രത്തില്‍ നിന്നും അധികം അകലത്തിലല്ലാതെ ഇപ്പോഴും ചിറയുണ്ട്‌.

അനന്തര ചിറ അത്തരത്തിലൊന്നാണ്‌. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സഭവിള ആശ്രമം എന്നൊരു ബോര്‍ഡുണ്ട്‌. അവിടെനിന്നും കുറച്ച്‌ അകലെയായി ഒരു കുന്നിന്‍പ്രദേശം. ശ്രീനാരായണഗുരു ഇടയ്‌ക്കിടെ വന്നിരിക്കാറുണ്ടായിരുന്ന സ്ഥാനം ഈ മനോഹരസ്ഥലത്താണ്‌ ആശ്രമം സ്ഥിതിചെയ്യുന്നത്‌. അനശ്വരനടനായ പ്രേംനസീറിന്റെയും പ്രശസ്ത നാടകകൃത്ത്‌ ജി.ശങ്കരപിള്ളയുടെയും ചിത്രകാരനായ ചിറയിന്‍കീഴ്‌ ശ്രീകണ്ഠന്‍ നായരുടെയും കാളിയൂട്ടിന്‌ പ്രധാന പങ്കുവഹിക്കുന്ന പൊന്നറ നാരായണപിള്ളയുടെയും ജന്മങ്ങളാല്‍ അനുഗൃഹീതമാണ്‌ ചിറയിന്‍കീഴ്‌.

ചുറ്റും തണല്‍വീഴ്‌ത്തുന്ന ആല്‍മരങ്ങള്‍. നാലുമൂലയിലും കളിത്തട്ടുകള്‍ വലിയ നടപന്തലും സ്വര്‍ണ്ണധ്വജവും ബലിക്കല്‍പ്പുരയും നാലമ്പലവും വേലപ്പന്തലുമുണ്ടിവിടെ.

ശ്രീകോവിലില്‍ വടക്കോട്ട്‌ ദര്‍ശനമേകുന്നു ഭഗവതി-ഭദ്രകാളി ഗണപതി, വീര്‍ഭദ്രന്‍, യക്ഷി, നാഗം എന്നീ ഉപദേന്മാര്‍ പ്രത്യേകം കോവിലുകളിലുണ്ട്‌. മൂന്നു പൂജയുണ്ട്‌. തന്ത്രം തരണനെല്ലൂരാണ്‌. പായസ്സവും, മുഴുക്കാപ്പും പ്രധാന വഴിപാടുകള്‍. കുട്ടികള്‍ക്കായി ഉരുള്‍വഴിപാടുമുണ്ട്‌.

പണ്ട്‌ ഈ നാട്‌ ജനവാസം കുറഞ്ഞപ്രദേശമായിരുന്നു. അക്കാലത്ത്‌ അമ്പലപ്പുഴ ഭാഗത്തുനിന്നും വന്ന ഏതാനും ശര്‍ക്കര വ്യാപാരികള്‍ ഇവിടെയുണ്ടായിരുന്നു . വഴിയമ്പലത്തില്‍ വിശ്രമിച്ചു ക്ഷീണമകറ്റിയശേഷം ശര്‍ക്കരകുടങ്ങളുമെടുത്ത്‌ അവര്‍ യാത്ര തുടരാന്‍ ഒരുങ്ങവെ കുടങ്ങളില്‍ ഒന്ന്‌ ഇളകാതെയായി. അവര്‍ ബലം പ്രയോഗിച്ച്‌ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കുടം പിളര്‍ന്ന്‌ ശര്‍ക്കര ഒഴുകുകയും അതില്‍ ഒരു വിഗ്രഹം പ്രത്യക്ഷപ്പെടുകയും ചെയ്തു.

വഴിയമ്പലം വൃത്തിയാക്കാന്‍ എത്തിയ ഒരു വൃദ്ധ ഇതു കാണുകയും നാട്ടിലെ പ്രധാനിയെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട്‌ അവര്‍ ക്ഷേത്രം പണിത്‌ വിഗ്രഹം പ്രതിഷ്ഠിക്കുകയാണുണ്ടായത്‌. ശര്‍ക്കരകുടത്തില്‍ നിന്നും ഉയിര്‍കൊണ്ട ദേവി ശര്‍ക്കരദേവി എന്ന്‌ അറിയിപ്പെട്ടു. പിന്നീട്‌ ശാര്‍ക്കരദേവി എന്നായി. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവുമുണ്ട്‌. ക്ഷേത്രത്തിനടുത്തുള്ള ഒരു മഠത്തില്‍ കളിച്ചുകൊണ്ടുനിന്നിരുന്ന കുട്ടികളുടെ കൂട്ടത്തില്‍ ഒരു ബാലികയെ കാണാതെയായി. വീട്ടുകാര്‍ അന്വേഷണത്തിലുമായി. അപ്പോഴാണ്‌ സ്വാമിയാര്‍ അവിടെ എത്തിയത്‌. കുട്ടി ശര്‍ക്കരെകുടത്തില്‍ ഒളിച്ചതാണെന്നു പറഞ്ഞ്‌ വില്വമംഗലസ്വാമിയാര്‍ അവരെ സമാധാനിപ്പിച്ചു. അതുകൊണ്ടാണ്‌ വ്യാപാരികളുടെ ഒരു കുടം ഉറച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.

ശാര്‍ക്കര ക്ഷേത്രത്തിലെ കാളിയൂട്ട്‌ ഉത്സവം പ്രസിദ്ധം. കുംഭമാസത്തിലെ മൂന്നാമത്തെ അല്ലെങ്കില്‍ അവസാനത്തെ വെള്ളിയാഴ്ചയാണ്‌ കാളിയൂട്ട്‌. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്‌ തുടക്കംകുറിച്ചതെന്നാണ്‌ ഐതിഹ്യം. മാര്‍ത്താണ്ഡവര്‍മ്മ രാജാവ്‌ ഒരു നേര്‍ച്ച നേര്‍ന്നു. യുദ്ധത്തില്‍ ജയിച്ചാല്‍ ശാര്‍ക്കരയില്‍ കാളിയൂട്ട്‌ നടത്താമെന്നായിരുന്നു ആ നേര്‍ച്ച. യുദ്ധം ജയിച്ചതിനെതുടര്‍ന്ന്‌ മഹാരാജാവ്‌ ഏര്‍പ്പെടുത്തിയ ചടങ്ങാണ്‌ കാളിയൂട്ട്‌. ക്ഷേത്രത്തിലെ നാലമ്പലത്തിലെ കുളത്തിലാണ്‌ കാളിയൂട്ട്‌ നടക്കുക.

ശാര്‍ക്കര മീനഭരണിക്കും പ്രശസ്തി. സ്വര്‍ണ്ണധ്വജത്തില്‍ കൊടിയേറുന്നതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്‌ തുടക്കം കുറിക്കും. ഭരണി നാളിലാണ്‌ ആറാട്ട്‌. അന്ന്‌ ഗരുഡന്‍തൂക്കവുമുണ്ട്‌. അശ്വതിദിവസം ഇരുപത്തിയെട്ട്‌ സ്ഥലങ്ങളില്‍ നിന്നും ഉരുള്‍ വരാറുണ്ട്‌. അതോടെ ഈ ദേശം ഉത്സവത്തിന്റെ ഉത്സാഹതിമിര്‍പ്പിലാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.