മുക്കം: മലയാള സിനിമയില്‍ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന എന്ന് നിന്റെ മൊയ്തീല്‍ മൊയ്തീന്റെ ആത്മ സുഹൃത്ത് മുക്കം ഭാസിയായി വേഷമിട്ട സുധീര്‍ കരമന യഥാര്‍ത്ഥ മുക്കം ഭാസിയെ കാണാനെത്തിയപ്പോള്‍ അത് അപൂര്‍വ കൂടിച്ചേരലായി. മലയാളികള്‍ ഇപ്പോഴും ഉരുവിട്ടു കൊണ്ടിരിക്കുന്ന ശാരദാമ്പരം എന്ന ഗാനരംഗത്തിലും പെണ്‍വേഷത്തില്‍ സുധീര്‍ കരമന സ്‌ക്രീനില്‍ തിളങ്ങി.
കഴിഞ്ഞ ദിവസം രാത്രിയാണ് സുധീര്‍ കരമന ഭാസിയുടെ വീട്ടിലെത്തിയത്. സുധീര്‍ വരുന്നതറിഞ്ഞ് മുന്‍വശത്ത് ഏറെ നേരം കാത്തിരുന്ന ഭാസി മാസ്റ്റര്‍ സുധീറിനെ കൈപിടിച്ച് വീട്ടിലേക്ക് സ്വീകരിച്ചു. പിന്നീട് അല്‍പ്പനേരം കുശലം പറയല്‍. അതിനിടെ കുടുംബക്കാരും അയല്‍ക്കാരുമടക്കം നിരവധി പേര്‍ വീട്ടിലെത്തി. ഇവര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തും സെല്‍ഫിക്ക് നിന്നും സുധീര്‍ മുക്കം കാരനായി മാറുകയായിരുന്നു. ഏറെ നേരം മുക്കം ഭാസിയുടെ വീട്ടില്‍ ചിലവഴിച്ച ശേഷമാണ് സുധീര്‍ കരമന മടങ്ങിയത്.
നിരവധി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടങ്കിലും തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് മുക്കം ഭാസിയെന്ന കഥാപാത്രമാണന്ന് സുധീര്‍ പറഞ്ഞു. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. താന്‍ കോഴിക്കോട്ട് വരുമ്പോള്‍ മുക്കത്ത് വീട്ടില്‍ വരുമെന്ന് ഭാസി മാഷിന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ വന്നതെന്നും സുധീര്‍ കരമന പാഞ്ഞു. ഒരു ടിവി അഭിമുഖത്തില്‍ താന്‍ മുക്കം ഭാസിയെന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തിയെന്ന് ഭാസി മാസ്റ്റര്‍ പറഞ്ഞപ്പോഴാണ് ഏറെ സന്തോഷം തോന്നിയതെന്നും സുധീര്‍ പറഞ്ഞു.
















