ന്യദല്‍ഹി: ട്വന്റി 20 ലോകകപ്പിലെ അപ്രസക്തമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ 121 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 19.3 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഒൗട്ടായി. 36 റണ്‍സെടുത്ത ദില്‍ഷന്‍ ടോപ്‌സ്‌കോറര്‍. നാല് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്‌സില്‍ ചണ്ടിമല്‍ 21ഉം ഷനക പുറത്താകാതെ 20ഉം സിരിവര്‍ദ്ധനെ 15ഉം റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ മികച്ച ബൗളിങിന് മുന്നില്‍ വിരണ്ടപോയ ലങ്ക ഒരു ഘട്ടത്തില്‍ 7ന് 96 എന്ന നിലയിലായിരുന്നു. ഒടുവില്‍ 18 പന്തില്‍ നിന്ന് ഒന്നുവീതം ഫോറും സിക്‌സുമടിച്ച ഷനകയാണ് സ്‌കോര്‍ 120-ല്‍ എത്തിച്ചത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി അബോട്ട്, ഫാന്‍ഗിസോ, ബെഹാര്‍ഡിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
















