Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസാരം ഒന്നു മാത്രം വിരാാാാട് കോഹ്‌ലീീീീ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 10:20 pm IST
inSports

മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ടീം ഇന്ത്യക്ക് സെമിഫൈനല്‍ ബര്‍ത്ത് സമ്മാനിച്ച വിരാട് കോഹ്‌ലിയെ പുകഴ്‌ത്തി ക്യാപ്റ്റന്‍ ധോണിയും പ്രമുഖ താരങ്ങളും. ഒപ്പം ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും ഒറ്റയ്‌ക്ക് ചുമലിലേറ്റി വീരനായകനുമായി ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ കൂടിയായ കോഹ്‌ലി. അവിശ്വസനീയമായ ഇന്നിങ്‌സാണ് കോഹ്‌ലി നടത്തിയതെന്ന് ധോണി പറഞ്ഞു.

സത്യത്തില്‍ ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നില്ല അത്. റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഗംഭീര ബാറ്റിങ്ങിലൂടെ കോഹ്‌ലി അതു മറികടന്നു, ധോണി കൂട്ടിച്ചേര്‍ത്തു. കോഹ്‌ലിയുടെ ബാറ്റിങ് മികവിനെയും ഇന്ത്യന്‍ വിജയത്തെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും അഭിനന്ദിച്ചു.

ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍, ഷെയ്ന്‍ വോണ്‍, മൈക്കല്‍ ക്ലാര്‍ക്ക്, ക്രിസ് ഗെയ്ല്‍, സനത് ജയസൂര്യ, മൈക്കല്‍ വോഗന്‍, അനില്‍കുംബ്ലെ, ബ്രണ്ടന്‍ ടെയ്‌ലര്‍, ഷെയ്ന്‍ വാട്‌സണ്‍, റസ്സല്‍ അര്‍നോള്‍ഡ്, ഗ്രെയിം സ്മിത്ത്, ബോളിവുഡ് സൂപ്പര്‍താരം അമിതാബ് ബച്ചന്‍ തുടങ്ങിയവരുമെല്ലാം കോഹ്‌ലിെയ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി.

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ മികച്ചവനാണെന്നാണ് ഗാംഗുലി പറഞ്ഞത്. റണ്‍സ് പിന്തുടര്‍ന്ന് ജയിക്കേണ്ട അവസരങ്ങളില്‍ സച്ചിനേക്കാള്‍ ബഹുദൂരം മുന്നിലാണ് കോഹ്‌ലിയെന്ന് പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഗാംഗുലി വ്യക്തമാക്കിയത്.

ഓരോ ദിവസം കഴിയും തോറും കോഹ്‌ലി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മൊഹാലിയില്‍ നടന്ന മത്സരത്തിലെ താരത്തിന്റെ ഇന്നിങ്‌സ് അതിന് ഉദാഹരണമാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ഓസീസ് മാധ്യമങ്ങളും കോഹ്‌ലിയുടെ ഇന്നിങ്‌സിലെ വാനോളം പുകഴ്‌ത്തി. ഏകാംഗ പോരാളിയുടെ ജയമെന്നാണ് ഇന്ത്യന്‍ ജയത്തെ ദ ഡെയ്‌ലി ടെലഗ്രാഫ് വിശേഷിപ്പിച്ചത്. വിരാട് കോഹ്‌ലിയെ പോലൊരു പ്രതിഭ ഇന്ന് ക്രിക്കറ്റിലില്ലെന്ന് നിസംശയം പറയാമെന്ന് പ്രസിദ്ധ കമന്റേറ്ററായ ബെന്‍ ഹോണ്‍ പോഡ്കാസ്റ്റില്‍ വ്യക്തമാക്കി. —

ടോട്ടനം ഹോട്‌സ്പറിന്റെയും ഇംഗ്ലണ്ടിന്റെയും വിഖ്യാത താരം ഹാരി കെയ്‌നും കോഹ്‌ലിയെ പുകഴ്‌ത്തി രംഗത്തെത്തി. ഒരോ സമയവും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് കളിക്കുന്നതെങ്ങനെയെന്ന് കോഹ്‌ലി തെളിക്കുകയാണെന്നാണ് ഹാരി കെയ്ന്‍ ട്വിറ്ററില്‍ കുറിച്ചത്.

നിരവധി സ്പിന്നര്‍മാര്‍ ഓസീസിന് ഉണ്ടെന്നുള്ള കാര്യം ഞാന്‍ ശ്രദ്ധിച്ചില്ല. യുവരാജിനൊപ്പം നല്ല കൂട്ടുകെട്ട് ഉണ്ടാക്കാന്‍ കോഹ്‌ലിക്ക് സാധിച്ചു. പക്ഷേ, പലപ്പോഴും സിംഗിളുകള്‍ ഡബിളുകളാക്കാന്‍ സാധിച്ചില്ല. മധ്യഓവറുകളില്‍ സിംഗിള്‍സും ഡബിള്‍സും എടുത്ത് ഫീല്‍ഡര്‍മാരെ കൂടുതല്‍ സമ്മര്‍ദത്തില്‍ ആക്കുകയാണ് വേണ്ടതെന്നും ധോണി പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ 51 പന്തില്‍ 9 ഫോറും രണ്ട് സിക്‌സറുമടക്കം പുറത്താകാതെ 82 റണ്‍സാണ് കോഹ്‌ലി നേടിയത്. നാലാം വിക്കറ്റില്‍ യുവരാജിനൊപ്പം (18 പന്തില്‍ 21) 6.2 ഓവറില്‍ കൂട്ടിച്ചേര്‍ത്ത 45 റണ്‍സാണ് ജയത്തിന് അടിത്തറയിട്ടത്. അഞ്ചാം വിക്കറ്റില്‍ 5.1 ഓവറില്‍ ധോണിക്കൊപ്പം 67 റണ്‍സും കൂട്ടിച്ചേര്‍ത്താണ് കോഹ്‌ലി ഇന്ത്യന്‍ ഹീറോയായി മാറിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് ടീം ഇന്ത്യ മറികടന്നത്.

ഫോക്‌നര്‍ എറിഞ്ഞ 18-ാം ഓവറും കള്‍ട്ടര്‍ നീല്‍ എറിഞ്ഞ 19-ാം ഓവറിലുമാണ് കോഹ്‌ലി ശരിക്കും വെടിക്കെട്ട് നടത്തിയത്. 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ നാലിന് 122 റണ്‍സ്. ബാക്കിയുള്ള മൂന്ന് ഓവറുകളില്‍ നിന്ന് ജയിക്കാന്‍ വേണ്ടത് 39 റണ്‍സ്. ഈ ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സറുമടക്കം കോഹ്‌ലി അടിച്ചുകൂട്ടിയത് 19 റണ്‍സ്. ഇതോടെ രണ്ട് ഓവറില്‍ വിജയലക്ഷ്യം 20 റണ്‍സ്. കള്‍ട്ടര്‍ നീല്‍ എറിഞ്ഞ 19-ാം ഓവറില്‍ നാല് ബൗണ്ടറികള്‍ അടക്കം കോഹ്‌ലി അടിച്ചുകൂട്ടിയത് 16 റണ്‍സ്. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ കേവലം നാല് റണ്‍സ്. അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പറത്തി ക്യാപ്റ്റന്‍ ധോണി വിജയറണ്ണും നേടി. കോഹ്‌ലിയാണ് മാന്‍ ഓഫ് ദി മാച്ച്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.