ന്യൂദല്‍ഹി: രാജ്യത്തെ കര, നാവിക, സുരക്ഷാസംവിധാനങ്ങളുടെ ശക്തിവിളിച്ചോതുന്ന ദൈ്വവാര്‍ഷിക പ്രദര്‍ശനമായ ഒന്‍പതാമത് ‘ഡിഫെക്‌സ്‌പോ ഇന്ത്യ’ രാജ്യരക്ഷാ മന്ത്രി മനോഹര്‍ പരീക്കര്‍, ദക്ഷിണഗോവയില്‍ ഉദ്ഘാടനം ചെയ്തു. രാജ്യരക്ഷാ വകുപ്പാണ് നാല്ദിവസത്തെ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. മന്ത്രാലയം ഇക്കൊല്ലം രൂപം നല്‍കിയ സംഭരണ നയം മേയ്‌ക്ക് ഇന്‍ ഇന്ത്യ പ്രചാരണത്തിന് വന്‍തോതില്‍ ആക്കം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയിലും സ്റ്റാര്‍ട്ട്അപ്പ്‌സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് പരീക്കര്‍ പറഞ്ഞു. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരത്തോളം കമ്പനികള്‍ ഡിഫെക്‌സ്‌പോ ഇന്ത്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
















