കൊച്ചി : തെരഞ്ഞെടുപ്പിനു മുമ്പുള്ള സര്‍വ്വേകള്‍ തടയണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനോട്സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജാതി മത അടിസ്ഥാനത്തില്‍ സര്വേകള്നടത്തിയതു പ്രസിദ്ധീകരിക്കുന്നതിനെതിരെ മലപ്പുറം സ്വദേശികളായ എം.കെ. മൊയ്തീന് കുട്ടി,കണ്ടന്‍കുട്ടി എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖാണ് ഈ നിര്ദ്ദേശംനല്കിയത്. ഹര്‍ജി ഏപ്രില്‍ നാലിന് വീണ്ടും പരിഗണിക്കും. ജാതി വോട്ടുകളുടെ സ്വഭാവംനിര്ണയിക്കാന് ഒരു സ്വകാര്യ ടിവി ചാനല്‍ അടുത്തിടെ സര്‍വേ നടത്തിയിരുന്നു. ഇത്തരം സര്‍വേകള്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: