ലാഹോര്‍: ലാഹോര്‍ ഭീകരാക്രമണത്തില്‍ മരണം 69 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. മുന്നൂറോളം പേരാണ് പരിക്കുകളോടെ ആശുപത്രികളില്‍ കഴിയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. ആക്രമണം തുടരുമെന്നും ഭീഷണിയുണ്ട്. പാക് താലിബാന്റെ ഘടകമായ ജമാത്ത് ഉള്‍ അഹാറാണ് ഈസ്റ്റര്‍ ദിനത്തിലെ കൂട്ടക്കുരതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
ലക്ഷ്യം ക്രിസ്ത്യാനികളാണെന്നും ആക്രമണം തുടരുമെന്നും സംഘടനയുടെ വക്താവായ ഇഹ്‌സാനുള്ള എഹ്‌സാന്‍ വ്യക്തമാക്കി. തങ്ങള്‍ ലാഹോറിലേക്ക് എത്തിക്കഴിഞ്ഞതായി പ്രധാനമന്ത്രി നവാസ് ഷെറീഫിനെ അറിയിക്കാനാണ് സ്‌ഫോടനം നടത്തിയത്. തങ്ങള്‍ക്ക് എന്തും ചെയ്യാനാകും ചാവോറുകളെ അടക്കി നിര്‍ത്തില്ലെന്നും പ്രഖ്യാപിച്ചു. കവിഞ്ഞ വര്‍ഷം രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ മരിച്ചത് മാറ്റി നിര്‍ത്തിയാല്‍, താരതമ്യേനെ സമാധാനം നിലനില്‍ക്കുന്നസ്ഥലത്തെ ആക്രമണം പാക്കിസ്ഥാന്‍ ശരിക്കും പിടിച്ചുലച്ചു.
മരിച്ചവരിലും പരിക്കേറ്റവരിലും ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഗുല്‍ഷന്‍ ഈ ഇക്ബാല്‍ പാര്‍ക്കിന്റെ കവാടത്തിനും കുട്ടികളുടെ കളിസ്ഥലത്തിനും ഇടയിലെ പാര്‍ക്കിംഗ് ഏരിയയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണ ഭീഷണിയുള്ളതിനാല്‍ പ്രദേശത്തെ പാര്‍ക്കുകളും മാളുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം നടത്തിയത് ഭീരുക്കളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
നവാസ് ഷെരീഫിനെ ടെലിഫോണില്‍ വിളിച്ച മോദി വിഷമ ഘട്ടത്തില്‍ ഇന്ത്യ പാക് സഹോദരന്മാര്‍ക്ക് ഒപ്പമുണ്ടെന്ന് അറിയിച്ചു. ആക്രമണം തന്നെ തകര്‍ത്തു കളഞ്ഞു എന്നാണ് നൊബേല്‍ സമ്മാന ജേത്രി മലാല യൂസഫ് സാഹി പ്രതികരിച്ചു. അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു
















