Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരാഖണ്ഢില്‍ രാഷ്‌ട്രപതി ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 01:17 am IST
in India

ന്യൂദല്‍ഹി: രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്ന ഉത്തരാഖണ്ഢില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് രാഷ്‌ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്നലെ രാവിലെ രാഷ്‌ട്രപതി അംഗീകരിച്ചു. നിയമസഭ മരവിപ്പിച്ചു നിര്‍ത്താനും രാഷ്‌ട്രപതി ഉത്തരവിട്ടിട്ടുണ്ട്. ഭരണഘടനയുടെ 356-ാം വകുപ്പ് അനുസരിച്ചാണ് ഉത്തരാഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

ശനിയാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഉത്തരാഖണ്ഢിലെ സ്ഥിതിഗതികള്‍ വിലയിരുത്തി രാഷ്‌ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. സംസ്ഥാനത്തെ രാഷ്‌ട്രീയ അനിശ്ചിതത്വം സംബന്ധിച്ച ഗവര്‍ണ്ണര്‍ കെ.കെ പോളിന്റെ റിപ്പോര്‍ട്ടുകളും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും അടിയന്തര മന്ത്രിസഭാ യോഗം പരിഗണിച്ചു. വിമത എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളത് തന്നെയാണെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ രാഷ്‌ട്രീയ അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങള്‍ കടക്കാതിരിക്കുന്നതിനായാണ് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.

മാര്‍ച്ച് 18ന് നിയമസഭയില്‍ ധനവിനിയോഗബില്‍ പാസാക്കാന്‍ സാധിക്കാതെ വന്നതോടെ തന്നെ ഹരീഷ് റാവത്ത് സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായി മാറിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതികരണം. ഒമ്പത് വിമത എംഎല്‍എമാര്‍ ബില്ലിനെതിരെ വോട്ട് ചെയ്തതോടെയാണ് രാഷ്‌ട്രീയ പ്രതിസന്ധി പരസ്യമായത്. എന്നാല്‍ ഡിവിഷന്‍ വോട്ടിന് അനുമതി നല്‍കാതെ പരാജയപ്പെട്ട ബില്‍ റാവത്ത് സര്‍ക്കാര്‍ പാസാക്കി. രാജ്യത്ത് ഇതാദ്യത്തെ സംഭവമാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇത്തരത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്.

71 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 67 പേര്‍ ഉണ്ടായിരിക്കെ ധനവിനിയോഗ ബില്ലിന്മേല്‍ ഡിവിഷന്‍ വോട്ട് വേണമെന്ന് 35പേര്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി. എന്നാല്‍ വോട്ടിംഗ് നടത്താതെ സ്പീക്കര്‍ ബില്‍ പാസാക്കിയ സംഭവം ഭരണഘടനാ വിരുദ്ധമാണ്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബില്‍ പരാജയപ്പെട്ടിട്ടും വിജയിച്ചതായി പ്രഖ്യാപിച്ചത്, ജെയ്റ്റ്‌ലി പറഞ്ഞു.

അതിനിടെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ ഒമ്പതു പേരെ പുറത്താക്കിയതായി നിയമസഭാ സ്പീക്കര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ കോടതിയെ സമീപിക്കാനാണ് ഹരീഷ് റാവത്തിന്റെ തീരുമാനം. ജനാധിപത്യത്തിന്റെ കൊലപാതകമാണ് ഉത്തരാഖണ്ഢില്‍ നടന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.

71 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 36 അംഗങ്ങളും ബിജെപിക്ക് 28 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള ഒമ്പതു വിമതര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് രാഷ്‌ട്രീയ അനിശ്ചിതത്വം സംജാതമായത്. ബിഎസ്പിക്ക് രണ്ടും നാലു സ്വതന്ത്രരും ഒരു നോമിനേറ്റഡ് അംഗവുമാണ് സഭയിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

പുതിയ വാര്‍ത്തകള്‍

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.