Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രാജാക്കന്മാര്‍ അഫ്ഗാനിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 09:38 pm IST
in Sports

നാഗ്പ്പൂര്‍: ഗ്രൂപ്പിലെ കേമന്മാര്‍ക്ക് സാധിക്കാത്തത് അഫ്ഗാനിസ്ഥാന്‍ സഫലമാക്കി. വിരസമായ തിരക്കഥ പോലെ ആടിത്തിമിര്‍ക്കുമായിരുന്ന ടൂര്‍ണമെന്റിനെ പോരാട്ടവീര്യം കൊണ്ട് അഫ്ഗാനിസ്ഥാന്‍ തങ്ങളുടേതാക്കി. ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും ദക്ഷിണാഫ്രിക്കയെയുമെല്ലാം തകര്‍ത്ത് സെമി ഉറപ്പിച്ച വെസ്റ്റിന്‍ഡീസിനെ ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തില്‍ ആറ് റണ്‍സിന് കീഴടക്കി ജേതാക്കളുടെ പകിട്ടോടെ അഫ്ഗാനിസ്ഥാന്റെ മടക്കം. ചെറിയ സ്‌കോറില്‍ പുറത്തായിട്ടും പതറാതെ കേള്‍വികേട്ട ബാറ്റിങ് നിരയെ മെരുക്കി അഫ്ഗാന്‍ ബൗളര്‍മാര്‍.

വിന്‍ഡീസിനെതിരെയുള്ള ആദ്യ അന്താരാഷ്‌ട്ര മത്സരത്തില്‍ തന്നെ അഫ്ഗാന്റെ ജയം. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ – 123/7 (20), വെസ്റ്റിന്‍ഡീസ് – 117/8 (20).

മുഹമ്മദ് നബി എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ പത്ത് റണ്‍സ് മതിയായിരുന്ന വെസ്റ്റിന്‍ഡീസിന് നേടാനായത് മൂന്നു റണ്‍സ് മാത്രം. ഗുലാബ്ദീന്‍ നബി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്‌സര്‍ പറത്തി ജയ പ്രതീക്ഷ നല്‍കിയ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെ അവസാന ഓവറില്‍ ബൗണ്ടറി പരിസരത്ത് നജിബുള്ള സദ്രന്‍ ഓടിയെടുത്ത ക്യാച്ച് അഫ്ഗാന്റെ പോരാട്ടവീര്യത്തിനുള്ള അംഗീകാരമായി.

ഈ ക്യാച്ച് അഫ്ഗാന്‍ വീരഗാഥയിലേക്ക് വഴിതുറന്നു. നേരത്തെ ബാറ്റ് ചെയ്തപ്പോള്‍ ടോപ് സ്‌കോററായ നജിബുള്ള (48 നോട്ടൗട്ട്) തന്നെ കളിയിലെ താരം. ക്യാച്ചെടുക്കുന്നതിനിടെ താരത്തിന് പരിക്കേറ്റു.

കഴിഞ്ഞ കളിയിലെല്ലാം പൊരുതിയിട്ടും അകന്നുനിന്ന ജയം അവസാനം അവരുടെ വഴിയെ തേടിയെത്തി.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്റെ 123ലേക്കുള്ള പാതയില്‍ തുണയായത് നജിബുള്ള സദ്രാനു പുറമെ മുഹമ്മദ് ഷഹ്‌സാദ് (24), അസ്ഗര്‍ സ്റ്റാനിക്‌സായ് (16) എന്നിവര്‍. മൂന്നു വിക്കറ്റെടുത്ത സാമുവല്‍ ബദ്രീയും രണ്ട് ഇരകളെ കണ്ടെത്തിയ ആന്ദ്രെ റസലും അഫ്ഗാനെ പിടിച്ചുനിര്‍ത്തി. സുലൈമാന്‍ ബെന്നിനും നായകന്‍ ഡാരന്‍ സമിക്കും ഓരോ വിക്കറ്റ്.

ക്രിസ് ഗെയ്‌ലിനു പകരം അരങ്ങേറ്റക്കാരന്‍ എവിന്‍ ലൂയിസിനെ ഓപ്പണറാക്കി ഇറങ്ങിയ വിന്‍ഡീസ് എതിരാളികളെ വേണ്ട ഗൗരവത്തിലെടുത്തില്ല. ഡെയ്ന്‍ ബ്രാവോ (28), ജോണ്‍സണ്‍ ചാള്‍സ് (22), ദിനേശ് രാംദിന്‍ (18), ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് (13), ആന്ദ്രെ ഫ്‌ളെച്ചര്‍ (11 നോട്ടൗട്ട്) എന്നിവര്‍ വിന്‍ഡീസ് നിരയില്‍ രണ്ടക്കം കണ്ടു.

എന്നാല്‍, ജയത്തിനുപകരിക്കുന്ന സ്‌കോറാക്കി മാറ്റാന്‍ ഈ പ്രകടനങ്ങള്‍ക്കായില്ല. മൂന്നാമനായിറങ്ങി പരിക്കേറ്റ് മടങ്ങിയ ആന്ദ്രെ ഫ്‌ളെച്ചര്‍ അവസാന ഓവറില്‍ മടങ്ങിയെത്തിയെങ്കിലും ടീമിന്റെ തോല്‍വിക്കു സാക്ഷിയാകേണ്ടിവന്നു. രണ്ട് വിക്കറ്റ് വീതമെടുത്ത മുഹമ്മദ് നബിയും റാഷിദ് ഖാനും അഫ്ഗാന്‍ ബൗളര്‍മാരില്‍ തിളങ്ങി. അമിര്‍ ഹംസ, ഹമീദ് ഹസന്‍, ഗുലാബ്ദീന്‍ നെയ്ബ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഫീല്‍ഡര്‍മാരും ചരിത്ര ജയത്തില്‍ തുല്യ പങ്കാളികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.