ഗുവാഹതി: ആസാമില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ ജമഅത് ഉല്‍മ ഇ ഹിന്ദും. ന്യൂനപക്ഷ സംഘടനയായ ഇവര്‍ മുസ്ലിംഭൂരിപക്ഷ കേന്ദ്രങ്ങളിലാണ് പ്രചാരണത്തിനിറങ്ങുന്നത്. രണ്ടായിരത്തോളം വരുന്ന മുസ്ലീം പുരോഹിതര്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ജമഅത് ഉല്‍മ ഇ ഹിന്ദ് പ്രസിഡന്റ് മൗലാന ഷോഹിബ് ഖ്വയേസി പറഞ്ഞു.
രാജ്യത്തിന്റെ ഒരുമയ്‌ക്കായി കോണ്‍ഗ്രസിനെ തോല്‍പ്പിക്കേണ്ടത് ആവശ്യമാണ്. വെറും വോട്ടുബാങ്കായാണ് കോണ്‍ഗ്രസ് മുസ്ലിങ്ങളെ കണക്കാക്കുന്നത് യഥാര്‍ത്ഥത്തില്‍ അവരുടെ ക്ഷേമത്തിനായൊന്നുംതന്നെ ചെയ്യുന്നില്ലന്നും ഖ്വയേസി പറഞ്ഞു.
പിഡിപി-ബിജെപി സഖ്യം വരാന്‍ പോകുന്ന ജമ്മു കശ്മീറിലെ രാഷ്‌ട്രീയ സാഹചര്യം ചൂണ്ടിക്കാണിച്ച ഖ്വയേസി, സമാധാനം പരിപോഷിപ്പിക്കുന്നതിനായി ബിജെപിക്കൊപ്പം ഏതറ്റംവരേയും പോകുമെന്നും പറഞ്ഞു. ഇതിനോടകം ജമഅത് ഉല്‍മ ഇ ഹിന്ദ് നാഗോണ്‍ ജില്ലയിലെ മുസ്ലിം പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ പ്രചാരണത്തിനിറങ്ങി.
















