ബൈകുണ്ഠ്പുര്‍ (റായ്‌പുര്‍): വേനല്‍ കടുത്തപ്പോള്‍ ദാഹം തീര്‍ക്കാന്‍ വെള്ളം തേടിയിറങ്ങിയ കാട്ടുകൊമ്പന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ കൊറിയ-ബൈകുണ്ഠ്പുര്‍ വനമേഖലയിലെ ദേവ്ഗഢില്‍ കുളത്തിനരികെ വൈദ്യുതിക്കമ്പിയില്‍ നിന്ന് കറന്റടിച്ച് കാട്ടാന ചരിഞ്ഞു. രണ്ടാമത്തെ സംഭവമാണിത്.
വനംവകുപ്പറിയാതെയാണ് ഈ വൈദ്യുതി ലൈന്‍ സ്ഥാപിച്ചിരിക്കുന്നത്. 32 കെവി വൈദ്യുതി പോകുന്ന ലൈന്‍ അനുമതിയില്ലാതെ സ്ഥാപിച്ചതിന് ബന്ധപ്പെട്ടവര്‍ക്ക് വനംവകുപ്പ് നോട്ടീസ് അയച്ചു.
കൊടും വരള്‍ച്ചയെ തുടര്‍ന്ന കാട്ടാനകള്‍ വെള്ളം തേടി ഇറങ്ങുന്നത് പതിവായിട്ടുണ്ട്. എന്നാല്‍, വന്യജീവികള്‍ വിള നശിപ്പിക്കുന്നതു തടയാന്‍ വൈദ്യുതി വേലി ഉള്‍പ്പെടെ പ്രതിരോധങ്ങള്‍ സ്ഥാപിക്കാന്‍ കര്‍ഷകര്‍ ഉണ്ടാക്കുന്ന തടസങ്ങള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആനയുടെ ജഡം സംസ്‌കരിച്ചു.
















