തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്. ഇന്നലെ രാവിലെ കസ്റ്റംസ് ഏര്യയില്‍ നടന്ന പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 5900 രൂപ കണ്ടെടുത്തു. എന്നാല്‍ ഇതുസംബന്ധിച്ച് ആരെയും അറസ്റ്റു ചെയ്തിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് സിബിഐ റെയ്ഡ് നടത്തിയത്. സിബിഐയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: