വിദര്‍ഭ: അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് കീഴടക്കി മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 ലോകകപ്പ് സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 122 റണ്‍സിന് ചുരുട്ടിക്കെട്ടിയ വിന്‍ഡീസ് രണ്ട് പന്ത് ശേഷിക്കെ 123 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനയക്കപ്പെട്ട ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.
ഒരു റണ്‍സ് മാത്രമെടുത്ത ഹാഷിം അംല റണ്ണൗട്ടായി. തുടര്‍ന്നെത്തിയ ഡുപ്ലെസിസ് (9), റോസോവ് (0) ഡിവില്ലിയേഴ്‌സ് (10), മില്ലര്‍ (1) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറിയതോടെ ദക്ഷിണാഫ്രിക്ക 5ന് 47 എന്ന നിലയില്‍. ഇതിനിടയിലും ഒരറ്റക്ക് ഒറ്റക്ക് പൊരുതിയ ഡി കോക്ക് 46 പന്തില്‍ നിന്ന് 47 റണ്‍സെടുത്തു ടോപ് സ്‌കോററായി. ഡി കോക്കും വീസും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 50 റണ്‍സാണ് സ്‌കോര്‍ 100 കടക്കാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. വീസ് 26 പന്തില്‍ നിന്നും 28 റണ്‍സ് നേടിയപ്പോള്‍ ക്രിസ് മോറിസ് 17 പന്തില്‍ നിന്നും പുറത്താകാതെ 16 റണ്‍സ് നേടി. രണ്ടു വിക്കറ്റുകള്‍ വീതം നേടിയ റസലും ഗെയിലും ബ്രാവോയുമാണ് വിന്‍ഡീസ് ബൗളിങ്ങില്‍ തിളങ്ങിയത്.
മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിന്റെ തുടക്കും ദ്രമായിരുന്നില്ല. നേരിട്ട ആദ്യ പന്ത് ബൗണ്ടറികടത്തി തുടങ്ങിയെങ്കിലും റബാദയുടെ അടുത്ത പന്തില്‍ ഗെയ്ല്‍ ബൗള്‍ഡായി. തുടര്‍ന്ന് ഫഌച്ചര്‍ 11 റണ്‍സെടുത്ത് മടങ്ങി. പിന്നീട് ചാള്‍സും (35 പന്തില്‍ നിന്നും 32 റണ്‍സ്) മര്‍ലോണ്‍ സാമുവല്‍സും (44 പന്തില്‍ നിന്നും 43) ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പടുത്തു. ചാള്‍സിനെ വീസ് ഡുപ്ലെസിസിന്റെ കൈകളിലെത്തിച്ചതോടെ മൂന്നിന് 66.
പിന്നീടെത്തിയവര്‍ രണ്ടക്കം കടക്കാതെ മടങ്ങിയതോടെ വിന്‍ഡീസ് 18.5 ഓവറില്‍ 7ന് 113 എന്ന നിലയില്‍. അവസാന ഓവറില്‍ 9 റണ്‍സായിരുന്നു വിന്‍ഡീസിന് വേണ്ടിയിരുന്നത്. റബാദ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്ത് ബ്രത്ത്‌വെയ്റ്റ് മിഡ്‌വിക്കറ്റിന് മുകളിലൂടെ സിക്‌സറിന് പറത്തി. ഇതോടെ നാല് പന്തില്‍ വിന്‍ഡീസിന് ജയിക്കാന്‍ മൂന്ന് റണ്‍സ് എന്ന നിലയിലായി. അടുത്ത പന്ത് വൈഡ്. തുടര്‍ന്നുള്ള രണ്ട് പന്തുകളില്‍ ഓരോ റണ്ണെടുത്തതോടെ വിന്‍ഡീസ് വിജയതീരമണിഞ്ഞു. സാമുവല്‍സ് മാന്‍ ഓഫ് ദി മാച്ച്.
















