Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

തണല്‍തേടുന്ന പെണ്‍കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 06:33 pm IST
inVaradyam

എഴുതാനിരുന്നതാണ്. സമയം പന്ത്രണ്ടര കഴിഞ്ഞു. മൂന്ന് മണിക്കൂറായി. ഈ ഇരുപ്പ് തുടങ്ങിയിട്ട്, വരികളൊന്നും വന്നില്ല, വാക്കുകള്‍ മരിച്ചെന്നുതോന്നി.

താഴത്തെ മുറിയില്‍ ചോര്‍ന്നൊലിക്കുന്ന വെള്ളം താഴെ കിണ്ണത്തില്‍ ചെന്നു വീഴുന്ന ശബ്ദം മാത്രം കേള്‍ക്കാം. മഴ നിന്നിട്ട് മണിക്കൂറുകളായി. എന്നാലും ഓരോ തുള്ളി വീതം കിണ്ണത്തില്‍ വീണ് എന്നെ വിറപ്പിക്കുകയാണ്. അവസാനം പുസ്തകം മടക്കിവച്ചു.

ഞാന്‍ എഴുന്നേറ്റു ചെറിയ മുറിയില്‍ ചെന്നുകിടന്നു. പണ്ട് അച്ഛനുണ്ടാവുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ചാണ് കിടക്കുക. അച്ഛനെ കെട്ടിപ്പിടിച്ച്, നെഞ്ചത്തുള്ള രോമങ്ങളില്‍ തിരുപിടിപ്പിച്ചു കിടക്കും. അച്ഛന്‍ വല്ലതും വായിക്കയാവും. ഞാന്‍ വായിക്കണപോലെയുള്ള കവിതയും ബാലസാഹിത്യങ്ങളുമല്ല. മറ്റെന്തൊക്കയോ ആണ് അച്ഛന്‍ വായിക്കുക. പലപ്പോഴും എനിക്കൊന്നും മനസ്സിലാവാറുണ്ടായിരുന്നില്ല.

ഞങ്ങള്‍ക്കിടയില്‍ ഒരു വിടവുണ്ടായിരുന്നില്ല. എപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അച്ഛന്‍ പറയും അമ്മ മരിക്കുമ്പോള്‍ എനിക്ക് ഒന്നര വയസ്സായിരുന്നു. അന്നുതൊട്ടിന്നുവരെ അച്ഛന്‍ എന്നെ താഴെവച്ചിട്ടില്ല. എല്ലാവരും നിര്‍ബന്ധിച്ചിട്ടും അച്ഛന്‍ കല്യാണം കഴിച്ചില്ല. എനിക്ക് അച്ഛനും അച്ഛന് ഞാനുമായിക്കഴിഞ്ഞു. പലരും അച്ഛനോട് ചോദിക്കാറുണ്ടായിരുന്നു.

” മേനോനോ അമ്മു ഒരു പെങ്കുട്ട്യല്ലേ. കുറച്ചു കഴിഞ്ഞാ ഓള്‍ക്ക് എല്ലാം ചെയ്തുകൊടുക്കാന്‍ നിങ്ങളെക്കൊണ്ടാവോ?”.

” എനിക്ക് ജീവനുള്ളടത്തോളം കാലം ഞാനവളെ പോറ്റും. പിന്നെ എന്നോടൊരു കാര്യം പറയാനും അവള്‍ക്കൊരുമടീല്യ. ഞങ്ങള്‍ തമ്മില്‍ ഒരു ഒളിം മറേം ഇല്യ”. അച്ഛന്റെ മറുപടി ഇത്രകൊണ്ട് ഒതുങ്ങും.

ശരിയാണ് ഞങ്ങള്‍ തമ്മില്‍ ഒരു ഒളിയും മറയും ഉണ്ടായിരുന്നില്ല. എന്നിട്ടും അന്നൊരു വൈകുന്നേരം മഴയത്ത് ഞാന്‍ പനിച്ചുകിടക്കുമ്പോ അച്ഛനെ കൈയാമം വച്ചുകൊണ്ടുപോയതെന്താന്നുമാത്രം എനിക്കിപ്പോഴും അജ്ഞാതം.

ഇപ്പോഴും എനിക്കിന്നലെയെന്നപോലെ ഓര്‍ക്കാം. അച്ഛന്‍ നടന്നകലുമ്പോള്‍ പോലീസുകാരുടെ ഷൂസിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് ഗുല്‍മോഹര്‍ പൂക്കള്‍. ഞാനും അച്ഛനും നട്ടുനനച്ചുണ്ടാക്കിയതാണ്. അത്തവണ ആദ്യമായി പൂത്തു. ഇനി കാണാന്‍ അച്ഛന്‍ ഉണ്ടാവില്ലെന്ന് ഏതോ ആറാം ഇന്ദ്രിയം മന്ത്രിച്ചപോലെ.

അച്ഛന്‍ തലയുയര്‍ത്തിപ്പിടിച്ചാണ് പോയത്. എന്തിനാണ് പോവുന്നതെന്നു ചോദിക്കണം എന്നെനിക്കുണ്ടായിരുന്നു. പനി പിടിച്ചും വിറയ്‌ക്കുന്ന കൈകളില്‍ അച്ഛന്‍ മുഖം അമര്‍ത്തി. കരയുമെന്ന് ഞാന്‍ പേടിച്ചു. പക്ഷേ കരഞ്ഞില്ല, എന്നോടു പറഞ്ഞു, ” അമ്മു നന്നായി പഠിക്കണം. ഞാന്‍ വരുമ്പോഴേക്ക് പുതിയ കവിതകള്‍ പഠിച്ചുവയ്‌ക്കണം. വന്നിട്ട് നമ്മള്‍ക്കൊരുമിച്ച് ചൊല്ലണ, പിന്നെ കൊലുസിനി ഞാന്‍ വന്നിട്ടു വാങ്ങിത്തരാം”.

എന്താണ് മറുപടി പറയേണ്ടത് എന്നെനിക്കറിയില്ലായിരുന്നു. ദ്രവിക്കാന്‍ തുടങ്ങിയ കട്ടിളയില്‍ ചാരി ഞാന്‍ കരഞ്ഞു. പോവുമ്പോള്‍ അച്ഛന്‍ തിരിഞ്ഞുനോക്കും എന്നു കരുതി. പക്ഷേ, അതുണ്ടായില്ല. കരഞ്ഞു കരഞ്ഞു ഞാന്‍ തളര്‍ന്നു. അങ്ങനെ പന്ത്രണ്ടുകൊല്ലം കരഞ്ഞു. ഒക്കെ ഇന്നലെ കഴിഞ്ഞപോലെ.

എല്ലാ വെള്ളിയാഴ്ചയും ഞാന്‍ അച്ഛന് എഴുതും. എന്തായിരുന്നു അച്ഛന്‍ ചെയ്ത കുറ്റമെന്ന് എനിക്കിപ്പോഴും അറിയില്ല. അവിടെ അച്ഛന്‍ രാത്രിയും പകലും വെയിലത്തും മഴയത്തും പണിയെടുക്കുകയാവും. വരുമ്പോ എനിക്ക് പുസ്തകവും കൊലുസും വാങ്ങാന്‍. ഒന്നുമില്ലെങ്കിലും വേണ്ട അച്ഛന്‍ പെട്ടന്നുവന്നാല്‍ മതിയായിരുന്നു.

ചിലപ്പോ തോന്നും സന്തോഷം തിരമാലകളെപ്പോലെയാണെന്ന്. അത് വന്നപോലെ തന്നെ തിരിച്ചുപോവും. ഈ പന്ത്രണ്ട് കൊല്ലത്തിനിടയക്ക് ഇവിടെ നടന്നതൊന്നും അച്ഛന്‍ അറിയുന്നുണ്ടാവില്ല. ഞാന്‍ വലിയ കുട്ടി ആയതും. ഒറ്റയ്‌ക്കീ വീട്ടില്‍ താമസിക്കുമ്പോള്‍ രാത്രി പുറത്തുനിന്നു കേള്‍ക്കുന്ന ചൂളം വിളികളും ഒന്നും…

എന്തുരസമായിരുന്നു, അച്ഛനുള്ള കാലം. ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് ഉണ്ണുക. പാചകം അച്ഛന്‍ തന്നെയാണ്. അപ്പോ ഞാനിരുന്ന് കവിത ചൊല്ലിക്കൊടുക്കും. അത് കേള്‍ക്കുമ്പോ അച്ഛന്റെ വിറയ്‌ക്കുന്ന വിരലുകള്‍ കണ്ടിരിക്കാന്‍ എനിക്ക് വല്യ ഇഷ്ടമായിരുന്നു. പിന്നെ, രാത്രി കുറേ വായിച്ചങ്ങനെ കിടന്നുറങ്ങിപ്പോകും. എന്നെ ചൂടുവെള്ളത്തില്‍ കുളിപ്പിച്ചു തരും. ഞങ്ങള്‍ കടലുകാണാന്‍ പോലും കോഫി ഹൗസില്‍ നിന്നും മസാലദോശ കഴിക്കും. ഒക്കെ കഴിഞ്ഞു. ഇപ്പോ എന്റെ ചെവിയില്‍ ആ കടലിരമ്പം മാത്രമാണ്. എന്റെ അച്ഛനെ കൊണ്ടുപോയി, ഈ ലോകത്തെന്നെ തനിച്ചാക്കിയ കടലിന്റെ പ്രതികാര ശബ്ദം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.