മയാമി: മയാമി ഓപ്പണ്‍ ടെന്നീസില്‍ കാനഡയുടെ യൂജിന്‍ ബൗച്ചാര്‍ഡിന് ആദ്യ റൗണ്ടില്‍ തോല്‍വി. ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി ഹ്രദേക്കയാണ് ബൗച്ചാര്‍ഡിന് മടക്ക ടിക്കറ്റ് നല്‍കിയത്, സ്‌കോര്‍: 6-4, 3-6, 6-2. 29 വിന്നറുകള്‍ പായിച്ച ഹ്രദേക്കയുടെ മികവിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല ബൗച്ചാര്‍ഡിന്.
മറ്റൊരു മത്സരത്തില്‍ യുഎസിന്റെ ക്രിസ്റ്റിന മക്‌ഹെയ്ല്‍ ജപ്പാന്റെ മിസാകി ഡോയിയെ കീഴടക്കി, സ്‌കോര്‍: 6-2, 4-6, 7-5. ഒന്നാം നമ്പര്‍ സെറീന വില്യംസ് അടുത്ത റൗണ്ടില്‍ ക്രിസ്റ്റിനയുടെ എതിരാളി.
















