Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ടാര്‍ മിക്‌സിംഗ് യൂണിറ്റിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 10:06 pm IST
inKottayam

പാലാ: കരൂര്‍ ഗ്രാമപഞ്ചായത്തില്‍ അന്ത്യാളത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പി.ജെ. അസോസിയേറ്റ്‌സ് എന്ന മെറ്റല്‍ ക്രഷറിന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ വന്‍കിട ടാര്‍ മിക്‌സിംഗ് യൂണിറ്റിന് അനുമതി നല്‍കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും ചില രാഷ്‌ട്രീയ പാര്‍ട്ടികളുടേയും തീരുമാനത്തിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിന്.

വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചായത്തില്‍ നിന്നും താല്‍ക്കാലിക അനുമതി വാങ്ങി പ്രവര്‍ത്തനമാരംഭിച്ച ക്രഷര്‍ ഇപ്പോള്‍ യാതൊരുവിധ പാരിസ്ഥിതിക അനുമതിയുമില്ലാതെ വന്‍കിട രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ സമീപ പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അര കിലോമീറ്റര്‍ ചുറ്റളവിലായി ആശുപത്രി, സ്‌കൂള്‍, പഞ്ചായത്ത് ജലസംഭരണി, ആരാധനാലയങ്ങള്‍ എന്നിവയുമുണ്ട്. വന്‍കിട രീതിയിലുള്ള ടാര്‍മിക്‌സിംഗ് യൂണിറ്റിന് അനുമതി ലഭിക്കുന്ന പക്ഷം ഈ പ്രദേശത്തെ ജനജീവിതത്തെ ഇത് സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

വ്യാവസായികാടിസ്ഥാനത്തില്‍ വന്‍കിട ടാര്‍ മിക്‌സിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി അനുമതി നല്‍കാന്‍ മൂന്ന് മാസം മുമ്പ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അന്ന് നാട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് അന്ത്യാളത്ത് നടന്ന പഞ്ചായത്ത് ഗ്രാമസഭയില്‍, ജനങ്ങളുടെ ജീവനും പ്രകൃതിക്ക് ദോഷകരമായ യൂണിറ്റിന് താല്‍ക്കാലികമായിപ്പോലും അനുമതി നല്‍കില്ലെന്ന് അധികൃതരുടെ ഉറപ്പിന്മേല്‍ മിനിട്‌സില്‍ രേഖപ്പെടുത്തിയിരുന്നു.

ഇതിനിടയില്‍ സമീപത്തെ പഞ്ചായത്ത് റോഡ് ടാറിംഗ് കോണ്‍ട്രാക്ട് എടുത്ത മെറ്റല്‍ ക്രഷര്‍ ഉടമ തന്റെ ടാറിംഗ് ആവശ്യത്തിനായി മിക്‌സിംഗ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുവാന്‍ താല്‍ക്കാലിക അനുമതിക്കായി പഞ്ചായത്തിനെ സമീപിച്ചതാണ് പ്രദേശവാസികളെ വീണ്ടും പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചത്. ചില പഞ്ചായത്ത് ഭരണസമിതിയംഗങ്ങളെ കൂട്ടുപിടിച്ച് പഞ്ചായത്തിന്റെ താല്‍ക്കാലിക അനുമതി കരസ്ഥമാക്കാനുള്ള ശ്രമത്തിലാണ് ഉടമ. ഇപ്രകാരം താല്‍ക്കാലിക അനുമതി ലഭിച്ചാല്‍ പിന്നീട് കോടതി ഇടപെടലിലൂടെ വ്യാവസായികാടിസ്ഥാനത്തില്‍ വന്‍കിട യൂണിറ്റിന് പ്രവര്‍ത്തന അനുമതി നേടാനുള്ള ഉടമയുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ റോഡ് കോണ്‍ട്രാക്ട് എടുത്തതെന്നും പ്രദേശവാസികള്‍ പറയുന്നു.

പ്രശ്‌നപരിഹാരത്തിനായി പഞ്ചായത്ത് അധികൃതര്‍ കരൂര്‍ ഗ്രാമപഞ്ചായത്തില്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ സിപിഎം ഒഴികെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെതുടര്‍ന്ന് തീരുമാനമാകാതെ പിരിയുകയായിരുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് വന്‍തുക സംഭാവനയായി ഓഫര്‍ ചെയ്ത് പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളെ മിക്‌സിംഗ് യൂണിറ്റിന് അനുകൂലമായി ചിന്തിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ക്രഷര്‍ ഉടമ. ജനജീവിതത്തിനും പ്രകൃതിക്കും ദോഷകരമായി ബാധിക്കുന്ന ടാര്‍മിക്‌സിംഗ് യൂണിറ്റിനെതിരെ വിവിധ സംഘടനകളെ സംഘടിപ്പിച്ചുകൊണ്ട് ജനകീയ പ്രക്ഷോഭവവും നിയമപോരാട്ടവും ആരംഭിക്കുവാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.